തിരുവനന്തപുരം: ടൈംസ് നൗ ചാനൽ വിട്ട അർണബ് ഗോസ്വാമി ഒരു 'ദേശീയ അനിവാര്യത എന്നാണ് രാഹുൽ ഈശ്വർ ചൂണ്ടിക്കാട്ടുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലാണ് രാഹുൽ തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്. എന്തുകൊണ്ട് അർണബ് ദേശീയ അനിവാര്യത ആകുന്നു എന്നതിന് അഞ്ച് കാര്യങ്ങളും രാഹുൽ രേഖപ്പെടുത്തുന്നുണ്ട്.

ഭാരതം മാതൃഭൂമി ആണെന്ന് അഭിമാനത്തോടെ പറഞ്ഞാൽ 'ബുദ്ധിജീവി' അല്ലാതാകും എന്ന് കരുതുന്ന 'കപട ബുദ്ധിജീവികളേ' നിലക്ക് നിർത്താൻ, ആശയപരമായി പരാജയപ്പെടുത്താൻ അർണാബിനു കഴിഞ്ഞെന്നു രാഹുൽ പറയുന്നു. ദേശീയത ഉയർത്തി പിടിക്കുന്ന അദ്ദേഹത്തെ ന്യൂസ് മേഖലയിലെ പോരാട്ടങ്ങൾ തുടരും എന്നും കരുതുന്നു. എന്നും രാഹുൽ പറയുന്നു.

രാഹുൽ ഈശ്വരിന്റെ പോസ്റ്റ് ഇങ്ങനെ..

- അർണാബ് ഗോസ്വാമി ഒരു 'ദേശീയ അനിവാര്യത' -

1 ) രാജ്യ സ്‌നേഹം തെറ്റല്ല എന്നുറക്കെ വിളിച്ചു പറയാൻ, ഭാരതം മാതൃഭൂമി ആണെന്ന് അഭിമാനത്തോടെ പറഞ്ഞാൽ 'ബുദ്ധിജീവി' അല്ലാതാകും എന്ന് കരുതുന്ന 'കപട ബുദ്ധിജീവികളേ' നിലക്ക് നിർത്താൻ, ആശയപരമായി പരാജയപ്പെടുത്താൻ അർണാബിനു കഴിഞ്ഞു.

2 ) ഇന്ത്യൻ ന്യൂസ് മീഡിയ വളരെ Left Dominated Space ആണ്, ഇടതു ആധിപത്യം ഉള്ള ഇടം ആണ്. ദേശീയതയെ ബാധിക്കുന്ന വിഷയങ്ങൾ, വളർച്ച, പട്ടാളം, വലതു പക്ഷ വിഷയങ്ങൾ , വിശ്വാസം, ആത്മീയത തുടങ്ങിയ കാര്യങ്ങളിൾ പലപ്പോഴും ഇടതു പക്ഷം അനാവശ്യ തരത്തിൽ Biased , പക്ഷപാതപരമായി പ്രവർത്തിക്കുന്നു.

3 ) NDTV, The Hindu തുടങ്ങിയ ഇടതു മീഡിയ പറയുന്നത് മാത്രമാണ് വാർത്ത, അവർ മാത്രമാണ് ബുദ്ധിജീവികൾ എന്ന് സ്വയം പ്രഖ്യാപിക്കുന്ന കാലത്താണ് - അർണാബ് ഗോസ്വാമിയുടെ ഉദയം. ഒറ്റക് പൊരുതി - New Delhi Left Nehruvian Lutyens Liberals നെ പരാജയപ്പെടുത്താൻ അർണാബ് ഗോസ്വാമിക്കും Times Now നും കഴിഞ്ഞു.

4 ) ഒരുപക്ഷെ സൗത്ത് ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ അദ്ദേഹത്തിന്റെ ചർച്ചയിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച വ്യക്തികളിൽ ഒരാൾ എന്ന നിലയിൽ, അർണാബിന്റെ ഡിബേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിബേറ്റർ എന്ന നിലയിലും .. അദ്ദേഹത്തെ അടുത്ത് കാണാൻ , പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. He is Simply Awesome & Great ...

5 ) എത്രയും പെട്ടെന്നു അർണാബ് ഗോസ്വാമി തിരിച്ചെത്തും എന്നും, ദേശീയത ഉയർത്തി പിടിക്കുന്ന അദ്ദേഹത്തെ ന്യൂസ് മേഖലയിലെ പോരാട്ടങ്ങൾ തുടരും എന്നും കരുതുന്നു.