തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ വളർച്ചയുടെ പ്രഭാവത്തിന്റെ ഫലമായാണ്് ദശാബ്ദങ്ങൾക്കിടെ ആദ്യ ഹിന്ദു വിദ്യാഭ്യാസമന്ത്രിയും പ്രതിപക്ഷ നേതാവും കേരളത്തിനുണ്ടായതെന്ന് രാഹുൽ ഈശ്വറിന്റ ട്വീറ്റ് വൻ വിവാദമാകുന്നു. ഇതിനെതിരെ ശക്തമായ പ്രതികരണമുണ്ടായതോടെ തന്റെ ചില നിഷ്പക്ഷ നിരീക്ഷണങ്ങളുടെ പേരിൽ രംഗത്തുവരുന്ന കമ്യൂണിസ്റ്റുകാർ തങ്ങൾ ഭീകരവാദ ബന്ധത്തിന്റെ പേരിൽ ജയിലിൽ പോയ മദനിയുമായി കൂട്ടുകൂടിയ കാര്യം ഓർക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞുവയ്ക്കുന്നു. ഇതോടെ ഇതുസംബന്ധിച്ച വിവാദം കൊഴുക്കുകയാണ് ട്വിറ്ററും ഫേസ്‌ബുക്കും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ.

മുഖ്യമന്ത്രിയുൾപ്പെടെ ഹിന്ദുക്കൾ വേറെയുമുണ്ട് പിണറായി മന്ത്രിസഭയിലെങ്കിലും നായന്മാരുടെ പേരുമാത്രം പറഞ്ഞ് രാഹുൽ സവർണരുടെ കയ്യടിവാങ്ങാനൊരുങ്ങുകയാണെന്നു ചൂണ്ടിക്കാട്ടിയും ഹിന്ദുത്വ അജണ്ടയുമായി ഇറങ്ങിയതിനെ കളിയാക്കി ഊടുപാട് ചീത്തവിളിച്ചുമാണ് രാഹുലിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയരുന്നത്.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് യുവജന കമ്മീഷൻ അംഗമായിരുന്നു രാഹുൽ ഈശ്വർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിനെ ബിജെപി സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.

വർഗീയവാദിയാണെന്ന് രാഹുൽ ഈശ്വർ സ്വയം തെളിയിച്ചെന്നും ഇത്തരം മതഭ്രാന്തന്മാരെ അറസ്റ്റുചെയ്ത് ചികിത്സനടത്തി മനുഷ്യനാക്കാനുള്ള ബിൽ നിയമസഭ പാസാക്കണമെന്നും തുടങ്ങി രാഹുലിനെ നിശിതമായി വിമർശിക്കുന്ന പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സി രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രിയായതോടെ ദശാബ്ദങ്ങൾക്കു ശേഷമാണ് ഒരു ഹിന്ദു വിദ്യാഭ്യാസമന്ത്രിയാകുന്നതെന്നും ചെന്നിത്തല പ്രതിപക്ഷ നേതാവാകുന്നതോടെ ഹിന്ദു പ്രതിപക്ഷ നേതാവിനെയും കേരളത്തിന് ലഭിക്കുകയാണെന്നും ഇതെല്ലാം ബിജെപിയുടെ വളർച്ചയുടെ സൂചനയാണെന്നുമുള്ള രാഹുലിന്റെ പ്രസ്താവനയെ അങ്ങേയറ്റം ഹീനവും വർഗീയവുമാണെന്ന ട്രോളുകളാണ് സോഷ്യൽ മീഡിയിയിൽ.

രാഹുൽ ഈശ്വറിന്റെ ആദ്യ ട്വീറ്റ്


വിമർശനം വന്നതോടെ മറുപടി ട്വീറ്റ്

 

സോഷ്യൽ മീഡിയ പ്രതികരണങ്ങൾ