- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയെ എതിർക്കുന്ന തീവ്രഹിന്ദു വലതുപക്ഷം അദ്ദേഹം വിജയിക്കണമെന്ന് ആഗ്രഹിക്കുന്നു; അതാണ് കേരള രാഷ്ട്രീയസത്യമെന്ന് രാഹുൽ ഈശ്വർ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് കേരളത്തിലെ തീവ്രഹിന്ദു വലതുപക്ഷം പോലും ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഈശ്വർ. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചാൽ കോൺഗ്രസ് തകരുമെന്നും ഇതാണ് തീവ്രഹിന്ദു വലതുപക്ഷം ആഗ്രഹിക്കുന്നതെന്നും രാഹുൽ വ്യക്തമാക്കി. പിണറായി വിജയനെ എതിർക്കുന്നവർ പോലും അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതോടെ കോൺഗ്രസിന്റെ സ്പേസ് നഷ്ടമാകും. ഇതാണ് കേരളത്തിലെ രാഷ്ട്രീയസത്യമെന്ന് രാഹുൽ ഒരു ചാനൽ ചർച്ചയിൽ പറഞ്ഞു.
രാഹുൽ പറഞ്ഞത് ഇങ്ങനെ: ''ഈ നിയമസഭാ തെരഞ്ഞെടുപ്പോടെ പിണറായി വിജയൻ ജയിക്കണമെന്നും അങ്ങനെ കോൺഗ്രസ് തകരണമെന്നും ആഗ്രഹിക്കുന്നവരാണ് തീവ്ര ഹിന്ദു വലതുപക്ഷം. കോൺഗ്രസ് മുക്തമായ കേരളവും ഇന്ത്യയും ഉണ്ടായാൽ മാത്രമേ തങ്ങൾക്ക് സ്പേസ് ഉള്ളൂവെന്ന് ഇവർ കരുതുന്നു. അതിന് ശേഷം ആദ്യം നായർ -നസ്രാണി കോമ്പിനേഷനും പിന്നീട് നായർ -നസ്രാണി- ഈഴവ കോമ്പിനേഷനും ഇവിടെ വരണമെന്നാണ് ആഗ്രഹം. ബാലശങ്കർ അടക്കമുള്ളവർ പറയുന്നതാണ് ഇക്കാര്യം. '
'പിണറായിയെ ഏറ്റവും കൂടുതൽ എതിർക്കുന്നവർ പോലും പിണറായി ജയിക്കണമെന്നും കോൺഗ്രസിന്റെ സ്പേസ് ഇല്ലാതാക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. അതാണ് കേരളത്തിലെ രാഷ്ട്രീയ സത്യം. ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. തിരിച്ച് ഇടതുപക്ഷത്തിരിക്കുന്നവർക്കും ഇതുതന്നെയാണ് ആഗ്രഹം. നാലഞ്ച് സീറ്റ് ബിജെപിയിലേക്ക്) പോയാലും കുഴപ്പമില്ല. കോൺഗ്രസിന്റെ സ്പേസും വോട്ടുകളും, വിശിഷ്യാ നായർ വോട്ടുകളും നസ്രാണി വോട്ടുകളും അങ്ങോട്ട് പോയാൽ തങ്ങൾക്ക് വീണ്ടും ഭരണത്തുടർച്ച കിട്ടുമെന്ന് കരുതുന്നവരാണ് അവർ.'.
മറുനാടന് മലയാളി ബ്യൂറോ