- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എടോ, ചുമ്മാതെ ഇളിച്ചോണ്ടിക്കാതെ ഒരുമാതിരി കുട്ടിക്കുരങ്ങന്മാരെ പോലെ; രാഹുലിന്റെ ഇളി കണ്ട് കലികയറി ബൈജു കൊട്ടാരക്കര; കുരങ്ങൻ നീയാടാ... നിന്റെ തന്തയാടാ... എന്ന് തിരിച്ചടിച്ച് രാഹുൽ ഈശ്വറും; തെറി വിളി തുടർന്നപ്പോൾ മ്യൂട്ട് ചെയതോ എന്ന് പറഞ്ഞ് നികേഷും; റിപ്പോർട്ടർ ചാനൽ ചർച്ച വൈറലായപ്പോൾ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടർച്ചയായി റിപ്പോർട്ടു ചെയ്യുന്ന ചാനലാണ് എം വി നികേഷ്‌കുമാർ നയിക്കുന്ന റിപ്പോർട്ടർ ടിവി. കേസുമായി ബന്ധപ്പെട്ട് അതിജീവിതക്കൊപ്പമെന്ന നിലപാടാണ് ചാനൽ സ്വീകരിച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ടു തുടർച്ചയായി ചാനൽ ചർച്ചകൾ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ നടത്തിയ ചർച്ച അതിന്റെ ചൂടൻ സ്വഭാവം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബൈജു കൊട്ടാരക്കരയും രാഹുൽ ഈശ്വറും തമ്മിലാണ് ഇന്നലെ ചാനലിൽ ഏറ്റുമുട്ടിയത്. പരസ്പ്പരം തെറിവിളികളുമായി രണ്ട് പേരും ബഹളം വെച്ചപ്പോൽ മ്യൂട്ട് ചെയ്‌തോ എന്ന് പ്രൊഡക്ഷൻ ടീമിനോട് പറഞ്ഞ് തടിയൂരുകയായിരുന്നു അവതാകരൻ നികേഷ് കുമാർ. ചർച്ചയിലെ ഈ ഭാഗം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചാനൽ ചർച്ചയിൽ ദിലീപിനെതിരായ പക്ഷം പിടിക്കുകയാണ് ബൈജു കൊട്ടാരക്കര പതിവായി ചെയ്യാറ്. രാഹുൽ ഈശ്വർ ആകട്ടെ ദിലീപ് പക്ഷത്തും. ഇന്നലെ ചർച്ചയിൽ ദിലീപിന് എതിരായി സംസാരിക്കാൻ ബൈജു കൊട്ടാരക്കര ശ്രമിച്ചപ്പോൾ രാഹുൽ ഈശ്വർ ചിരിക്കുകയായിരുന്നു. ഈ ചിരി കണ്ട് ബൈജുവിന് കലിയിളകി. തുടർന്ന് എടോ, ചുമ്മാതെ ഇളിച്ചോണ്ടിക്കാതെ ഒരുമാതിരി കുട്ടിക്കുരങ്ങന്മാരെ പോലെ എന്നു പറഞ്ഞു കയർക്കുകയായിരുന്നു.
ഇതോടെ രാഹുലും സൗമ്യഭാവം വെടിഞ്ഞു. കുരങ്ങൻ നീയാടാ... നിന്റെ തന്തയാടാ... എന്ന് തിരിച്ചടിച്ച് തെറി വിളിച്ചു രാഹുൽ, തുടർന്ന് ഇരുവരും ഓൺ എയറിൽ തെറി വിളി തുടർന്നപ്പോൾ മ്യൂട്ട്.. മ്യൂട്ട്.. മ്യൂട്ട്.. എന്നു പറഞ്ഞു കൊണ്ടാണ് നികേഷ് വിഷയം കൈകാര്യം ചെയ്തത്. തുടർന്ന് സംസാരിച്ച ബൈജു കൊട്ടാരക്കര, അയാളുടെ പതിവ് സ്വഭാവം ഇതാണെന്നും. ആളുകളെ പ്രകോപിപ്പിക്കലാണെന്നും ബൈജു പറഞ്ഞു വെക്കുന്നു. ഇതോടെ നിങ്ങൾ എന്തിനാണ് അതിലേക്ക് ശ്രദ്ധിക്കുന്നത് എന്ന ചോദ്യമാണ് നികേഷ് ഉയർത്തിയത്.
അതേസമയം എഡിറ്റേഴ്‌സ് അവർ ചർച്ചയിൽ സംവിധായകൻ ബാലചന്ദ്രകുമാറും പങ്കെടുത്തിരുന്നു. നടിയെ ആക്രമിച്ച കേസിലെ ചോദ്യംചെയ്യൽ നടപടികൾ അത്യാധുനിക സംവിധാനങ്ങളോടെയാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ചർച്ചയിൽ പറഞ്ഞു. ചോദ്യംചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ പേശികൾക്ക് സംഭവിക്കുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യാൻ പ്രത്യേക ക്യാമറയുണ്ടെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി.
ബാലചന്ദ്രകുമാർ പറഞ്ഞത്: ''സുരാജിനെയും അനൂപിനെയും ചോദ്യം ചെയ്ത ശേഷമായിരിക്കും കാവ്യാമാധവനെ ചോദ്യം ചെയ്യുക എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. ശരത്തിനെയും ചോദ്യം ചെയ്ത ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. അതുകൊണ്ടാണ് ഇത് നീളുന്നത്. സുരാജിനും അനൂപിനും ഏറെയുണ്ടാകും കാവ്യയെ കുറിച്ച് പറയാൻ. അതും കേട്ട ശേഷമായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.''
''ഞാൻ തന്നെ 20ലധികം ഓഡിയോ ക്ലിപ്പുകൾ അന്വേഷണസംഘത്തിന് കൊടുത്തിട്ടുണ്ട്. സുരാജും അനൂപും ഏകദേശം 50ഓളം ഓഡിയോ ക്ലിപ്പിന് മറുപടി നൽകേണ്ടിവരും. ദിലീപിനെ കഴിഞ്ഞ് സുരാജും അനൂപുമായിരിക്കും ചോദ്യങ്ങളെ നേരിടാൻ ഏറെ ബുദ്ധിമുട്ടുക.''
''അത്യാധുനിക ക്യാമറ ഉപയോഗിച്ചാണ് ചോദ്യം ചെയ്യൽ ചിത്രീകരിക്കുന്നത്. നമ്മൾ കാണാത്ത ഒരു സംവിധാനം അവിടെയുണ്ട്. ചോദ്യം ചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ റിയാക്ഷൻ പോലും എടുക്കാൻ ക്യാമറയുണ്ട്. ഒരു ചോദ്യം കേൾക്കുമ്പോൾ പേശികൾക്ക് ഉണ്ടാകുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യാൻ പ്രത്യേക ക്യാമറ അവിടെയുണ്ട്.''-ബാലചന്ദ്രകുമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ