വെങ്കായം, കല്ലുപ്പ്, തൈര്... തമിഴകത്തെ പ്രശസ്തമായ ഫുഡ് വ്‌ളോഗിങ് ചാനലിൽ പ്രത്യക്ഷപ്പെട്ട് രാഹുൽ ഗാന്ധി പാചകം ചെയ്തും ഭക്ഷണ കഴിച്ചും കളം നിറഞ്ഞു. തമിഴ് നാട്ടിലെ പുതുക്കോട്ട ജില്ലയിലെ വില്ലജ് കുക്കിങ് ചാനലിന്റെ പാചക ശാലയിലാണ് രാഹുൽ എത്തിയത്. ചാനൽ വെള്ളിയാഴ്ച അപ്ലോഡ് ചെയ്ത വീഡിയോയിലാണ് രാഹുലുമുള്ളത്.

വ്ളോഗർമാർക്കൊപ്പമെത്തിയ രാഹുൽ സവാളയും തൈരും ചേർത്ത് സാലഡ് തയ്യാറാക്കി. വ്ളോഗർമാർ പറയുന്നതുപോലെ ഓരോ ചേരുവയുടേയും പേരെടുത്ത് പറഞ്ഞാണ് രാഹുൽ പാചകം ചെയ്യുന്നത്. ഒടുവിൽ നിലത്ത് ചമ്രം പടഞ്ഞിരുന്ന് ഇലയിൽ സംഘം തയ്യാറാക്കിയ കൂൺ ബിരിയാണിയും കഴിച്ചു. ഏറെ നേരെ ഇവരുമായി കുശലാന്വേഷണവും നടത്തി. ഭക്ഷണത്തിന് ശേഷം 'നല്ലായിറുക്ക്' എന്ന് തമിഴിൽ തന്നെ അഭിപ്രായവും പറഞ്ഞാണ് രാഹുൽ എഴുന്നേറ്റത്. ഭക്ഷണം ഏറെ ആസ്വദിച്ചുകഴിച്ചുവെന്ന് രാഹുൽ പറഞ്ഞു.

വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് വ്ളോഗർമാർ രാഹുൽ ഗാന്ധിയോടു പറഞ്ഞു. ഇവർക്കായുള്ള സഹായങ്ങൾ നൽകാമെന്നും രാഹുൽ വാക്കുനൽകി. തമിഴ് ശൈലിയിൽ സാധനങ്ങളുടെ പേരുകൾ വിളിച്ചു പറഞ്ഞുള്ള രാഹുലിന്റെ പാചകം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. പുതുക്കോട്ട ചിന്നവീരമംഗലത്തെ പെരിയ തമ്പിയുടെയും പേരമക്കളുടെയും സ്‌നേഹമൂറുന്ന വിളിക്കു രാഹുൽ ഗാന്ധിയക്കുസചെവികൊടുക്കാതിരിക്കാനായില്ല. കഴിഞ്ഞ ആഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്നപ്പോൾ സമയമുണ്ടാക്കി രാഹുൽ ചിന്നവീരമംഗലത്തു എത്തി. പെരിയതമ്പിക്കൊപ്പം പാചകക്കാരനായി

നല്ല തമിഴ് സ്‌റ്റൈലിൽ ഉള്ള കൂൺ ബിരിയാണിയിയുടെ ചെമ്പു തുറന്നപ്പോൾ രാഹുലിന്റെ പ്രതികരണം ഇങ്ങിനെ. ഒരാഴ്ച മുൻപാണ് രാഹുൽ തമിഴ് നാട്ടിൽ പ്രചാരണത്തിന് വന്നത്. ആ സമയത്താണ് യൂട്ഊബർ മാർക്കൊപ്പം ബിരിയാണി ഉണ്ടാകാനും കഴിക്കാനും സമയം കണ്ടെത്തിയത്. ഇന്ദിര ഗാന്ധിയുടെ പേരകുട്ടിക്കു വെച്ച് വിളമ്പാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു പെരിയ തമ്പി.

പേരമക്കളായ സുബ്രമണ്യൻ, മുരുകെശൻ അയ്യനാർ, തമിഴ് ശെൽവം, മുത്തുമാണിക്കം എന്നിവരോട് ഭാവിപരിപാടികളെ കുറിച്ചടക്കം തിരക്കിയാണ് രാഹുൽ മടങ്ങിയത്. കരൂർ എം. പി. ജ്യോതിമണി ഇരുവർക്കും ഇടയിൽ പരിഭാഷാകയായി നിറഞ്ഞു നിന്നു. മാസം 10 ലക്ഷം വരുമാനമുള്ള വില്ലജ് കുക്കിങ് ചാനലിന്റെ യൂട്യൂബ് ചാനലിൽ വീഡിയോ ഇതിനോടകം രണ്ട് മില്യൻ ആളുകൾ കണ്ടു കഴിഞ്ഞു.