ന്യൂഡൽഹി: ഐപിഎൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ലളിത് മോദിയെ സംരക്ഷിക്കുന്നതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ലളിത് മോദിക്കു വീസ ലഭിക്കാൻ വഴിവിട്ടു സഹായം നൽകിയ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജിവയ്ക്കണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.