- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർഷകരെ ആക്രമിച്ച് പ്രധാനമന്ത്രി ഇന്ത്യയെ ദുർബലപ്പെടുത്തുന്നു; ആക്രമണം കൊണ്ട് കർഷകർ മടങ്ങിപോകുമെന്ന് കരുതേണ്ട; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കാർഷികനിയമങ്ങൾക്കെതിരെ പ്രതിഷേധം നടക്കുന്ന സിംഘു അതിർത്തിയിൽ സംഘർഷമുണ്ടായ സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. കർഷകരെ ആക്രമിച്ച് പ്രധാനമന്ത്രി ഇന്ത്യയെ ദുർബലപ്പെടുത്തുന്നതായി രാഹുൽ ഗാന്ധി ആഞ്ഞടിച്ചു. കർഷകസമരം പൊളിക്കുന്നതിനായി പ്രതിഷേധിക്കുന്ന കർഷകരെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചതിനുതൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്. കർഷകർക്കെതിരായ അക്രമം പൊറുക്കാനാകില്ലെന്നും കർഷകർ ഇതുകൊണ്ടൊന്നും മടങ്ങിപ്പോകില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കാർഷികനിയമങ്ങൾ കർഷകവിരുദ്ധമാണെന്നും അത് ചവറ്റുകുട്ടയിലേക്ക് എറിയുകയാണ് വേണ്ടതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സിംഘു അതിർത്തിയിൽ നടക്കുന്ന അക്രമസംഭവങ്ങളെ ശക്തമായി അപലപിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം. ചെങ്കോട്ടയിലേക്ക് ആരാണ് പ്രതിഷേധക്കാരെ കയറ്റിവിട്ടത് എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് ആഭ്യന്തരമന്ത്രാലയമാമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കർഷകസമരത്തിനിടെയുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. കർഷകരുടെ വിശ്വാസമാണ് രാജ്യത്തിന്റെ മൂലധനമെന്നും ആ വിശ്വാസം തകർക്കുന്നത് കുറ്റകൃത്യമാണെന്നും പ്രിയങ്ക പ്രതികരിച്ചു. കർഷകരെ ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതുകൊടുംപാതകമാണ്. കർഷകരെ ആക്രമിക്കുന്നത് രാജ്യത്തെ ആക്രമിക്കുന്നതിന് തുല്യമാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇനിയും രാജ്യത്തെ ദുർബലപ്പെടുത്തരുതെന്ന് പ്രധാനമന്ത്രിക്ക് താക്കീത് നൽകിക്കൊണ്ടായിരുന്നു പ്രിയങ്കാ ഗാന്ധിയുടെ ട്വീറ്റ്.