- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാക്സിൻ രാജ്യത്തിന്റെ ആവശ്യമാണ്, സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്: രാഹുൽ ഗാന്ധി
ന്യൂഡൽഹി: എല്ലാവർക്കും സുരക്ഷിതമായ ജീവിതത്തിന് അവകാശം ഉള്ളതിനാൽ വാക്സിൻ രാജ്യത്തിന്റെ ആവശ്യമാണെന്നും അതിനായി ശബ്ദമുയർത്തണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. എല്ലാവർക്കും വാക്സിൻ നൽകാൻ തുറന്ന് സംസാരിക്കണമെന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ് പങ്കു വച്ചിരിക്കുന്നത്.
എല്ലാ പൗരന്മാർക്കും വൈറസിൽ നിന്ന് സംരക്ഷണം നൽകുന്നതിന് കോവിഡ് വാക്സിൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ആരംഭിച്ച ''സ്പീക്ക്അപ്ഫോർ വാക്സൈൻസ് ഫോർഅൽ'' കാമ്പയിന്റെ ഭാഗമായാണ് അദ്ദേഹം ഇത് പറഞ്ഞത്. കൊറോണ വാക്സിൻ രാജ്യത്തിന്റെ ആവശ്യമാണ്. നിങ്ങൾ എല്ലാവരും അതിനായി ശബ്ദമുയർത്തണം. എല്ലാവർക്കും സുരക്ഷിതമായ ജീവിതത്തിനുള്ള അവകാശമുണ്ട്, ''അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. എല്ലാ പൗരന്മാർക്കും വാക്സിൻ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ വീഡിയോയും അദ്ദേഹം പങ്ക് വച്ചു.
രാജ്.ത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വാക്സിൻ ക്ഷാമം റിപ്പോർട്ട് ചെയ്യുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. രാജ്യത്ത് 1,68,912 ആളുകൾ 24 മണിക്കൂറിനുള്ളിൽ രോഗ ബാധിതരായി. പല സംസ്ഥാനങ്ങളിലും വാക്സിൻ രണ്ട് ദിവസത്തേക്കു മാത്രമാണ് ബാക്കിയുള്ളത്. വാക്സിൻ വിതരണത്തിൽ നേരത്തെയും രാഹുൽ ഗാന്ധി കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിലെ അലംഭാവവും, ദീർഘവീഷമമില്ലായ്മയും ആണ് വാക്സിൻ നിർമ്മാണത്തെ പിന്നിലേക്കാക്കിയതെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ