അമേഠി: ഉത്തർപ്രദേശിലെ കോവിഡ് രോഗികൾക്ക് സഹായവുമായി കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. നേരത്തെ താൻ എംപിയായി പ്രതിനിധീകരിച്ച അമേഠി മണ്ഡലത്തിലേക്കാണ് രാഹുലിന്റെ സഹായം. ഹോംനീരീക്ഷണത്തിൽ കഴിയാനാവശ്യമായ സംവിധാനങ്ങൾ അടങ്ങിയ 10,000 കിറ്റുകളും, മറ്റ് അനുബന്ധസഹായങ്ങളുമാണ് നൽകിയത്.

നേരത്തെയും അമേഠി മണ്ഡലത്തിലേക്ക് ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പടെ രാഹുൽ നൽകിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിൽ അമേഠിയിലും വയനാട്ടിലും രാഹുൽ മത്സരിച്ചെങ്കിലും അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടിരുന്നു

വയനാട് മണ്ഡലത്തിലേക്ക് രാഹുൽ 1500 പൾസ് ഓക്സി മീറ്ററുകളാണ് എത്തിച്ചു നൽകിയത്.രാഹുൽ ഗാന്ധിയുടെ മുക്കം, കൽപറ്റ ഓഫീസുകൾ കേന്ദ്രീകരിച്ചും കോവിഡ് ഹെൽപ് ഡസ്‌ക് പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലത്ത് വൃക്ക, കരൾ, ഹൃദയ രോഗികൾക്കു വേണ്ടി മരുന്നും ഡയാലിസിസ് ഉപകരണങ്ങളും എത്തിച്ചു നൽകിയിരുന്നു.