- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സോണിയയ്ക്കും രാഹുലിനും ഇന്ത്യൻ വാക്സിനിൽ വിശ്വാസമില്ലേ? വാക്സിൻ കുത്തിവയ്പ് എടുക്കാത്തത് എന്തെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിനിൽ വിശ്വാസമില്ലാത്തതിനാലാണ് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വാക്സിൻ സ്വീകരിക്കാത്തതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ജനുവരിയിൽ രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചപ്പോൾ അതിന്റെ ഫലപ്രാപ്തിയെ കുറിച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ ചോദ്യങ്ങൾ. ഇപ്പോൾ അവരെല്ലാം വാക്സിൻ സ്വീകരിച്ചതായും പ്രഹ്ലാദ് ജോഷി പറഞ്ഞു.
താൻ മനസിലാക്കിയതനുസരിച്ച് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇതുവരെ വാക്സിൻ എടുത്തിട്ടില്ല. അത് അവർക്ക് ഇന്ത്യൻ നിർമ്മിത വാക്സിനിൽ വിശ്വാസമില്ലാഞ്ഞിട്ടാണെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ നിരവധി തവണ രാഹുൽ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച വാക്സിൻ നയത്തിന് പിന്നാലെ മോദിയെ രാഹുൽ വിമർശിച്ചിരുന്നു. എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പ്രധാനമന്ത്രി പറയുമ്പോൾ തനിക്ക് ഒരു സിംപിൾ ചോദ്യം ചോദിക്കാനുണ്ടെന്നും, എല്ലാവർക്കും വാക്സിൻ സൗജന്യമാണെങ്കിൽ സ്വകാര്യ ആശുപത്രികൾ എന്തിന് പണം ഈടാക്കണമെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു.
രാഹുൽ ഗാന്ധിക്ക് ഏപ്രിൽ 20 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചയാൾക്ക് മൂന്ന് മാസത്തിന് ശേഷമെ വാക്സിനേഷൻ
എടുക്കാൻ പാടുള്ളു എന്നതാണ് മാർഗനിർദ്ദേശം.
മറുനാടന് ഡെസ്ക്