- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി' എന്ന പരാമർശം; മാനനഷ്ടക്കേസിൽ രാഹുൽ വ്യാഴാഴ്ച കോടതിയിൽ ഹാജരാകും
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ കോടതിയിൽ ഹാജരാകുന്നതിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച ഗുജറാത്തിലെ സൂറത്തിലെത്തും. 'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുള്ളത് എന്തുകൊണ്ടാണ്' എന്ന് തിരഞ്ഞെടുപ്പ് റാലിയിൽ ചോദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. മാനനഷ്ടക്കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിനുവേണ്ടിയാണ് സൂറത്തിലെത്തുന്നത്.
രാഹുൽ വ്യാഴാഴ്ച സൂറത്തിൽ എത്തുമെന്നകാര്യം ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) അധ്യക്ഷൻ അമിത് ചാവ്ടയാണ് സ്ഥിരീകരിച്ചത്. രാവിലെ 10 ന് എത്തുന്ന രാഹുൽ 12.30 ഓടെ തിരിച്ചുപോകും. അദ്ദേഹത്തിന്റെ സന്ദർശനത്തിന് രാഷ്ട്രീയ പ്രാധാന്യം ഇല്ലെന്നും കോടതിയിൽ ഹാജരാകാനാണ് എത്തുന്നതെന്നും ചാവ്ട വ്യക്തമാക്കിയിട്ടുണ്ട്.
കർണാടകയിലെ കോലാറിൽ 2019 ഏപ്രിൽ 13 ന് നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ നടത്തിയ പരാമർശമാണ് കേസിന് ആധാരം. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി .. ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു - എന്ന് രാഹുൽ തിരഞ്ഞെടുപ്പ് റാലിക്കിടെ ചോദിച്ചിരുന്നുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. വിവാദ പരാമർശത്തിന് പിന്നാലെ സൂറത്ത് വെസ്റ്റ് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗം പൂർണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയൽചെയ്തത്.
ന്യൂസ് ഡെസ്ക്