ന്യൂഡൽഹി: പുതിയ കാർഷിക നയങ്ങൾ കേന്ദ്ര സർക്കാർ പിൻവലിച്ചതിന് പിന്നാലെ 'ചൈനീസ് അധിനിവേശ'ത്തിന്റെ സത്യവും മോദി സർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

അതിർത്തി സംഘർഷം കൈകാര്യം ചെയ്യുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ട്വീറ്റ്. ചൈന ഇന്ത്യൻ അതിർത്തി കൈയേറിയതിന്റെ സത്യവും മോദി വെളിപ്പെടുത്തണമെന്നാണ് രാഹുലിന്റെ ആവശ്യം.

ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങളിൽ കേന്ദ്ര സർക്കാരിനെ രാഹുൽ ഗാന്ധി നേരത്തേയും നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഇതിലൊന്നും വ്യക്തമായ മറുപടി കേന്ദ്രം നൽകിയിരുന്നില്ല.