- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നമ്മൾ ഒന്നിച്ച് നിൽക്കും, എന്റെ ഇന്ത്യ': ഹിജാബ് വിവാദത്തിനിടെ ചിത്രം പങ്കുവച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'നമ്മൾ ഒന്നിച്ച് നിൽക്കും, എന്റെ ഇന്ത്യ' എന്ന് രാഹുൽ എന്ന അടിക്കുറിപ്പായി ചിത്രം ട്വീറ്റ് ചെയ്തു. കർണാടകത്തിൽ ഉഡുപ്പിയിലെ പ്രി യൂണിവേഴ്സിറ്റി കോളേജിലുള്ള വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥിനികൾ കൈകോർത്തി പിടിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ ഡെക്കാൻ ഹെറാൾഡ് ദിനപത്രത്തിൽ വന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രശ്നത്തിലാക്കി രാജ്യം അവരുടെ ഭാവി കവർന്നെടുക്കകയാണെന്ന് ഹിജാബ് വിവാദത്തിൽ രാഹുൽ നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് വാദം തുടരുകയാണ്. വാദം കേൾക്കലിന്റെ അഞ്ചാംദിനമായ ഇന്ന് ഒരു മണിക്കൂറോളം മാത്രമേ വാദം നടന്നുള്ളൂ. കേസ് നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് വീണ്ടും കേൾക്കും.
United we stand.
- Rahul Gandhi (@RahulGandhi) February 17, 2022
My India. pic.twitter.com/xUih16LVo7
എജി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്ന് വാദം നേരത്തെ അവസാനിപ്പിച്ചത്. വാദത്തിനിടെ ഒരു അഭിഭാഷകൻ മധ്യസ്ഥതയ്ക്ക് ശ്രമം നടത്തണമെന്ന് നിർദേശിച്ചു. എന്നാൽ ഭരണഘടനാ പരമായ വിഷയങ്ങൾ ഉൾപ്പെട്ടതിനാൽ എങ്ങനെ മധ്യസ്ഥത നടത്താനാകുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
പരസ്പരം സമ്മതമുള്ള കക്ഷികൾക്കിടയിലാണ് മധ്യസ്ഥത നടത്താനാവുക. നിങ്ങൾ ഹർജിക്കാരിലേക്കും പ്രതികളിലേക്കും പോകുക. അവർ സമ്മതിക്കുകയാണെങ്കിൽ, ഞങ്ങൾ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് പറഞ്ഞു.
ന്യൂസ് ഡെസ്ക്