- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടക്കുന്നത് ടെയ്ക് ഇൻ ഇന്ത്യ; ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരായ സമരം കർഷകരുടെ അന്തസ്സിനും ഭാവിക്കും വേണ്ടി; മോദി സർക്കാരിനെ കടന്നാക്രമിച്ച് കർഷക റാലിയിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹി: കർഷക വിരുദ്ധമായ ഭൂമി ഏറ്റെടുക്കൽ ബിൽ പാസാക്കാൻ കേന്ദ്രസർക്കാരിന് സാധിക്കാതിരുന്നത് കോൺഗ്രസിന്റെയും രാജ്യത്തിന്റെയും വിജയമാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് നടക്കുന്നത് 'മെയ്ക് ഇൻ ഇന്ത്യ'യല്ല മോദിയുടെ 'ടെയ്ക് ഇൻ ഇന്ത്യ'യാണെന്നും രാഹുൽ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ കർഷക റാലിയിൽ സംസാരിക്കുകയായിരുന്ന

ന്യൂഡൽഹി: കർഷക വിരുദ്ധമായ ഭൂമി ഏറ്റെടുക്കൽ ബിൽ പാസാക്കാൻ കേന്ദ്രസർക്കാരിന് സാധിക്കാതിരുന്നത് കോൺഗ്രസിന്റെയും രാജ്യത്തിന്റെയും വിജയമാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് നടക്കുന്നത് 'മെയ്ക് ഇൻ ഇന്ത്യ'യല്ല മോദിയുടെ 'ടെയ്ക് ഇൻ ഇന്ത്യ'യാണെന്നും രാഹുൽ കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ റാലി കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഉദ്ഘാടനം ചെയ്തു.
ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരായ സമരം കർഷകരുടെ അന്തസിനും ഭാവിക്കും വേണ്ടിയുള്ള യുദ്ധമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഈ പോരാട്ടത്തിൽ കോൺഗ്രസ് കർഷകർക്കൊപ്പമാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസിന്റെ 44 എംപിമാരും ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരായി മുന്നിൽ നിന്നു പോരാടും. ഇപ്പോൾ നടക്കുന്നത് മെയ്‌ക്ക് ഇൻ ഇന്ത്യ അല്ല. മോദിയുടെ ഇന്ത്യയെ ഏറ്റെടുക്കലാണ്. മോദി ദരിദ്രർക്കായി ആകെ ചെയ്യുന്നത് മാൻ കി ബാത് ഷോ മാത്രമാണ്. അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിനു സമയമില്ല- രാഹുൽ ആരോപിച്ചു. ഭൂമി ഏറ്റെടുക്കൽ ബില്ലിനെതിരായ സമരം പാർലമെന്റിൽ മാത്രം ഇനി ഒതുങ്ങില്ല. സംസ്ഥാന നിയമസഭകളിലേക്കും സമരം വ്യാപിപ്പിക്കും. പ്രധാനമന്ത്രി കർഷകരെ കാണണം. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയാറാവണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ വ്യവസായികളിൽ മാത്രമാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. രാജ്യത്തെ യുവാക്കളിൽ ഭൂരിഭാഗവും തൊഴിലില്ലാത്തവരാണെന്നും ഇവർക്കായി മോദി നൽകിയ വാഗ്ദാനങ്ങൾ എവിടെ എന്നും സോണിയ ചോദിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാർ 72,000 കോടി രൂപയുടെ കർഷക ലോൺ എഴുതിത്ത്തള്ളി. എന്നാൽ മോദി സർക്കാറിന് കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സമയമില്ല. അതേസമയം, 40,000 കോടി രൂപയുടെ നികുതി ഇളവാണ് മോദി സർക്കാർ വിദേശ നിക്ഷേപകർക്ക് നൽകിയതെന്നും സോണിയ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്ക് വിദേശ യാത്രകൾ നടത്താനേ സമയമുള്ളൂവെന്നും സോണിയ പറഞ്ഞു.
ഡൽഹി രാം ലീല മൈതാനത്ത് നടന്ന കിസാൻ മസ്ദൂർ സമ്മാൻ റാലിയിൽ പതിനായിരങ്ങൾ പങ്കെടുത്തു. മോദി അധികാരത്തിലെത്തിയപ്പോൾ മുതൽ കർഷകർ ദുരിതമനുഭവിക്കുകയാണ്. കർഷക താത്പര്യങ്ങൾക്കെതിരായ തീരുമാനങ്ങളെ കോൺഗ്രസ് എന്നും ശക്തമായി എതിർക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗും റാലിയിൽ പങ്കെടുത്തു. എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ റാലിയിൽ പങ്കെടുത്തു.
കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ എന്നിവരടക്കം കോൺഗ്രസിന്റെ മുഖ്യമന്ത്രിമാർ, നിയമസഭാകക്ഷി നേതാക്കൾ, പിസിസി പ്രസിഡന്റുമാർ, എഐസിസി ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവരും റാലിയിൽ പങ്കെടുത്തു.

