അമേഠി: രാഹുൽ ഗാന്ധി അമേഠിയിലെ ജനങ്ങളെ ചതിച്ചുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ലോക്‌സഭാ മണ്ഡലമായ അമേഠി, തന്റെ കുടുംബത്തിന്റെ ഭാഗമാണെന്നു പറഞ്ഞ രാഹുൽ ഗാന്ധി അവിടെയുള്ള ജനങ്ങളെ ചതിക്കുകയാണെന്ന് സ്മൃതി ആരോപിച്ചു. തന്റെ 'കുടുംബത്തിന്റെ' ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കുന്നതിൽ രാഹുൽ തീർത്തും പരാജയപ്പെട്ടു. തന്റെ കുടുംബത്തിനോടുള്ള ഉത്തരവാദിത്തം നിർവഹിക്കാൻ സാധിക്കാത്ത ഒരു വ്യക്തി എങ്ങനെയാണ് ഒരു രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയെന്നും സ്മൃതി ഇറാനി ചോദിച്ചു. രണ്ടു ദിവസത്തെ അമേഠി സന്ദർശനത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.