മുംബൈ: വജ്ര വ്യാപാരിയുടെ പകിട്ടിൽ നിന്നു സാമ്പത്തിക ക്രമക്കേടിന്റെ കരി നിഴലിൽ നിൽക്കുന്ന നീരവ് മോദിയേയും നരേന്ദ്ര മോദിയേയും പരിഹസിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുലിന്റെ മോദിക്കെതിരെയുള്ള ട്രോളുകൾ. 'ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിർദ്ദേശങ്ങൾ നീരവ് മോദി' എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്.

പോസ്റ്റിന്റെ പൂർണരൂപം:

ഇന്ത്യയെ കൊള്ളയടിക്കാനുള്ള നിർദ്ദേശങ്ങൾ നീരവ് മോദി

1. പ്രധാനമന്ത്രി മോദിയെ കെട്ടിപ്പിടിക്കുക
2. അദ്ദേഹത്തിനൊപ്പം ദാവോസിൽ ചെല്ലുക

അവയുടെ സ്വാധീനം ഉപയോഗിക്കേണ്ടത്

എ. 12,000 കോടി രൂപ മോഷ്ടിക്കാൻ
ബി. സർക്കാർ മറ്റെവിടെയെങ്കിലും അന്വേഷണം നടത്തുന്നതിനിടെ മല്യയെ പോലെ രാജ്യം വിടുക.


ജനുവരി 31ന് എഫ്‌ഐആർ സമർപ്പിക്കുന്നതിനു മുൻപ് നീരവ് രാജ്യം വിട്ടതെങ്ങനെയെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ചോദ്യം. രാജ്യം വിട്ട അയാൾ ദാവോസിൽ പ്രധാനമന്ത്രിക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണം ഇരുവരും ഒന്നിച്ചുനിൽക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു യെച്ചൂരിയുടെ ചോദ്യം.