ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. മോദി സർക്കാർ ഇന്ത്യൻ സൈന്യത്തിനൊപ്പമാണോ അതോ ചൈനയ്‌ക്കൊപ്പമാണോ നിലനിൽക്കുന്നത്, മോദിജി എന്തിനാണ് ഇത്ര ഭയപ്പെടുന്നതെന്നും രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു.

രാഹുലിന്റെ ട്വീറ്റിന്റെ പൂർണരൂപം:- 

'കാലക്രമം മനസിലാക്കണം:

ആരും അതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു..
എന്നിട്ട് ചൈന ആസ്ഥാനമായുള്ള ബാങ്കിൽ നിന്ന് വൻ വായ്പയെടുത്തു..
പിന്നീട് ചൈന രാജ്യത്തെ അതിക്രമിച്ചു കയറിയതായി പ്രതിരോധമന്ത്രി പറഞ്ഞു..
ഇപ്പോൾ ആഭ്യന്തര സഹമന്ത്രി പറയുന്നു കൈയേറ്റം നടത്തിയിട്ടില്ല എന്ന്..

മോദി സർക്കാർ ഇന്ത്യൻ സൈന്യത്തോടൊപ്പമാണോ അതോ ചൈനയ്‌ക്കൊപ്പമോ മോദി ജി, എന്തിനാണ് ഇത്ര ഭയപ്പെടുന്നത്'' '