- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുപ്രീം കോടതി ജഡ്ജിമാർക്ക് പോലും നീതി തേടി ഇറങ്ങേണ്ട അവസ്ഥ; രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആർഎസ്എസ് ഏറ്റെടുത്തിരിക്കുന്നു; മതങ്ങളും വിശ്വാസങ്ങളും ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇന്ത്യയെ മോദി നാല് വർഷം കൊണ്ട് എല്ലാം തകിടം മറിച്ചു; കോൺഗ്രസിന്റെ ജൻ ആക്രോശ് റാലിയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഡൽഹിയിൽ നടക്കുന്ന ജൻ ആക്രോശ് റാലിയിൽ വച്ചാണ് രാഹുൽ കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആർഎസ്എസ് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സുപ്രീംകോടതി ജഡ്ജിമാർ പോലും നീതിക്കായി ജനങ്ങൾക്ക് മുന്നിലെത്തേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ടു നിരോധനത്തെയും രൂക്ഷമായി രാഹുൽ ഗാന്ധി വിമർശിച്ചു. കോൺഗ്രസ് ഇല്ലാതെ രാജ്യത്തെ കർഷകർക്കും മറ്റും അതിജീവിക്കാനാവില്ല. മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ അസംഘടിത മേഖലയെ പാടെ തകർത്തു. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന പേരിൽ ജനങ്ങളെ നിങ്ങൾ ക്യൂവിൽ നിർത്തി പണം ബാങ്കിലെത്തിച്ചു. പിന്നീടാണ് ജനങ്ങൾ തിരിച്ചറിഞ്ഞത് തങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന്. അതുംകൊണ്ട് അദ്ദേഹം രാജ്യം വിട്ടു.- രാഹുൽ പറഞ്ഞു. ര
ന്യൂഡൽഹി: കേന്ദ്രസർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളുടെ ഭാഗമായി ഡൽഹിയിൽ നടക്കുന്ന ജൻ ആക്രോശ് റാലിയിൽ വച്ചാണ് രാഹുൽ കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ചത്. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആർഎസ്എസ് ഏറ്റെടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സുപ്രീംകോടതി ജഡ്ജിമാർ പോലും നീതിക്കായി ജനങ്ങൾക്ക് മുന്നിലെത്തേണ്ട അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നോട്ടു നിരോധനത്തെയും രൂക്ഷമായി രാഹുൽ ഗാന്ധി വിമർശിച്ചു. കോൺഗ്രസ് ഇല്ലാതെ രാജ്യത്തെ കർഷകർക്കും മറ്റും അതിജീവിക്കാനാവില്ല. മോദിയുടെ നോട്ട് നിരോധനം രാജ്യത്തെ അസംഘടിത മേഖലയെ പാടെ തകർത്തു. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന പേരിൽ ജനങ്ങളെ നിങ്ങൾ ക്യൂവിൽ നിർത്തി പണം ബാങ്കിലെത്തിച്ചു. പിന്നീടാണ് ജനങ്ങൾ തിരിച്ചറിഞ്ഞത് തങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റിലേക്കാണ് പോയതെന്ന്. അതുംകൊണ്ട് അദ്ദേഹം രാജ്യം വിട്ടു.- രാഹുൽ പറഞ്ഞു.
രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളൊക്കെ ആക്രമിക്കപ്പെടുകയാണ്. നിരവധി മതങ്ങളും വിശ്വാസങ്ങളും ഒരുമിച്ച് സന്തോഷത്തോടെ കഴിഞ്ഞിരുന്നതാണ് ഇന്ത്യയിൽ. കഴിഞ്ഞ നാല് വർഷം കൊണ്ട് നിങ്ങളതെല്ലാം തകിടം മറിച്ചു. മോദിയുടെ പ്രസംഗത്തിൽ സത്യത്തെ തിരയുകയാണ് ജനങ്ങൾ. അഴിമതിക്കെതിരെയുള്ള പോരാട്ടമെന്ന് തുടരെ തുടരെ പറയുന്ന മോദി യെദ്യൂരപ്പയ്ക്കൊപ്പം സ്റ്റേജിലിരുന്നാണ് ഇത് പറയുന്നതെന്ന് ഓർമ്മ വേണം.
ദളിതുകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ തുടരേ ആക്രമണങ്ങൾ നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുന്നു. എംഎൽഎമാരിൽ നിന്ന് പോലും സ്ത്രീകൾക്ക് രക്ഷയില്ല. സ്വന്തം പാർട്ടി അംഗങ്ങളിൽ നിന്ന് മോദി രാജ്യത്തെ സ്ത്രീകൾക്ക് സംരക്ഷണം നൽകണം. കർഷകരുടേതടക്കമുള്ളവരുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെങ്കിൽ കോൺഗ്രസ് തന്നെ അധികാരത്തിൽ തിരിച്ചെത്തണം. 2019-ലെ പൊതു തിരഞ്ഞെടുപ്പിലും സമീപകാലത്ത് നടക്കുന്ന കർണാടക,രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ജയിക്കുമെന്നതിൽ ഒരു സംശയുവും വേണ്ട.
കഴിഞ്ഞ 70 വർഷം കോൺഗ്രസ് ജനങ്ങൾക്ക് സ്നേഹം നൽകി രാജ്യകെട്ടിപ്പടുത്തപ്പോൾ നിങ്ങൾ നാല് വർഷം കൊണ്ട് രാജ്യത്തെ സമ്പദ്ഘടന തകർത്ത് ജനങ്ങൾക്കിടയിൽ വിദ്വോഷം പടർത്തിയെന്നും രാഹുൽ പറഞ്ഞു. രാഹുലിനെ കൂടാതെ മന്മോഹൻസിങും സോണിയാഗാന്ധിയും ജൻ ആക്രോശ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും മോദിയുടെ ഭരണത്തിൽ ദുരിതം അനുഭവിക്കുകയാണെന്ന് സോണിയാഗാന്ധി കുറ്റപ്പെടുത്തി. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും സോണിയ ആരോപിച്ചു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമുള്ള അക്രമങ്ങളും വിദ്വേഷവുമാണ് നരേന്ദ്ര മോദി സർക്കാരിനു കീഴിൽ രാജ്യത്ത് നടക്കുന്നതെന്ന് ജന ആക്രോശ് റാലിയിൽ സംസാരിക്കവേ സോണിയാ ഗാന്ധി പറഞ്ഞു. രാജ്യം അതീഭീകര പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. എല്ലാവരും ഒന്നിച്ചുനിന്ന് ഈ ഭരണത്തിനെതിരായി പോരാടണം. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞിട്ടില്ല. ജനാധിപത്യ സംവിധാനങ്ങളെ തകർക്കാനുള്ള പരിശ്രമങ്ങൾ മാത്രമാണ് സർക്കാരിൽ നിന്നുണ്ടായത്. അനുയോജ്യവും ശക്തവുമായ ഭരണഘടനാ സ്ഥാപനങ്ങളാണ് രാജ്യത്ത് ഉണ്ടാവേണ്ടതെന്നും സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.
താൻ അഴിമതി നടത്തുകയില്ലെന്നും അഴിമതി നടത്താൻ മറ്റാരെയും അനുവദിക്കില്ല എന്നുമായിരുന്നു ഭരണത്തിലേറും മുമ്പ് മോദിയുടെ പ്രഖ്യാപനം. എന്നാൽ, പിന്നീടിങ്ങോട്ട് അഴിമതി വൻതോതിൽ വർധിച്ചതായാണ് കാണാൻ കഴിയുന്നതെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വളരെയധികം വർധിച്ചു. പ്രതികളെ പലപ്പോഴും സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. യുവാക്കൾക്ക് തൊഴിൽ നല്കുമെന്ന വാഗ്ദാനവും മോദി പാലിച്ചില്ല. യുവാക്കളെ അദ്ദേഹം വഞ്ചിച്ചിരിക്കുകയാണ്. പൂർണമായും അസത്യവും അനീതിയും നിറഞ്ഞ ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും സോണിയാ ഗാന്ധി ആരോപിച്ചു. രണ്ട് ലക്ഷത്തിലധികം പ്രവർത്തകരാണ് ഡൽഹി രാംലീല മൈതാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തത്.