- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദിക്കൊരു സുഹൃത്തേ ഉള്ളൂ, ബാക്കിയുള്ളവർ അർബൻ നക്സലുകൾ; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളും കർഷകരും മോദിക്ക് ശത്രുക്കളാണ് ക്രോണി ക്യാപിറ്റലിസ്റ്റുകൾ മാത്രമാണ് മോദിയുടെ സുഹൃത്തുക്കൾ എന്നായിരുന്നു രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞത്.
'മോദി സർക്കാരിന്, വിമർശിക്കുന്ന വിദ്യാർത്ഥികൾ ദേശവിരുദ്ധരാണ്, ആശങ്കയുള്ള പൗരന്മാർഅർബൻ നക്സലുകളാണ്, അതിഥി തൊഴിലാളികൾ കോവിഡ് വാഹകരാണ്ബലാത്സംഗത്തിനിരയായവർ ആരുമല്ല, പ്രതിഷേധിക്കുന്ന കർഷകർ ഖാലിസ്ഥാനികളാണ്, ക്രോണി ക്യാപിറ്റലിസ്റ്റുകൾ ഉറ്റ സുഹൃത്തുക്കളുമാണ്', രാഹുൽ പറഞ്ഞു
കർഷകരെ പിന്തുണച്ച് നേരത്തെയും രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. കേന്ദ്ര സർക്കാർ കാർഷിക നിയമത്തിനെതിരെ കർഷകർ 20ാം ദിവസവും സമരം തുടരുകയാണ്. കർഷക സമരത്തെ തകർക്കാൻ ബിജെപി നിരവധി ആരോപണങ്ങളുമായി രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് രാഹുൽ കേന്ദ്ര സർക്കാരിന്റെ പൊതു നയങ്ങളെ വിമർശിച്ച് രംഗത്തെത്തിയത്.
ഇടത് ചിന്താഗതിയിൽ വിശ്വസിക്കുന്ന ചിലർ സമരത്തിൽ 'നുഴഞ്ഞ്' കയറി കർഷകരെ സ്വാധീനിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ ആരോപിച്ചിരുന്നു. മോദി വിരുദ്ധ വികാരമാണ് പ്രതിഷേധത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും തോമർ ആരോപിച്ചിരുന്നു.