- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയെ തകർത്തത് നോട്ട് നിരോധനവും ജിഎസ്ടിയും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നോട്ട് നിരോധനത്തിന്റെ നാലാം വാർഷിക ദിനത്തിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ കോൺഗ്രസ് നേതാവ് മോദിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. കോവിഡല്ല, നോട്ട് നിരോധനവും ജി.എസ്.ടിയുമാണ് ഇന്ത്യയെ തകർത്തതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പ്രതീകമായിരുന്ന എല്ലാ വ്യവസ്ഥകളെയും മോദി തകർത്തു. ഒരു വർഷം ലഭിച്ചാൽ നമ്മളതിനെയെല്ലാം മടക്കിക്കൊണ്ടുവരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
'ബംഗ്ലാദേശ് സാമ്പത്തിക രംഗത്ത്ഇന്ത്യയേക്കാൾ നല്ല പ്രകടനം നടത്തുന്നു. കോവിഡാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർത്തതെങ്കിൽ ബംഗ്ലാദേശിൽ കോവിഡില്ലേ?. അതാണ് പറയുന്നത്. ഇന്ത്യയെ തകർത്തത്നോട്ടുനിരോധനവും ജി.എസ്.ടിയുമാണ്. കള്ളപ്പണം പിടിക്കുമെന്നത്മോദിയുടെ നുണയായിരുന്നു. നിങ്ങളുടെ പണമെടുത്ത്സുഹൃത്തുക്കളായ ഏതാനും സമ്പന്നർക്ക് കൊടുക്കുന്നതിന് വേണ്ടിയായിരുന്നു നോട്ട് നിരോധനം. ഇതിനുപുറമേ നടപ്പാക്കിയ ജി.എസ്.ടിയും ഈ സൃഹൃത്തുക്കൾക്ക് വേണ്ടിയായിരുന്നു. ഇപ്പോൾ കർഷകരുടെ അന്ത്യം കുറിക്കുന്ന നിയമവും കൊണ്ടുവന്നിരിക്കുന്നു''
മറുനാടന് ഡെസ്ക്