- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ പാക്കേജിനെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്ത്. ബിഹാറിനായി 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജാണ് മോദി പ്രഖ്യാപിച്ചത്. വോട്ടിനായി മോദി ഇത്തരം വാഗ്ദാനങ്ങൾ നൽകാറുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജ് വൺ റാങ്ക് വൺ പെൻഷന്റെ വഴിയേ ആണ് പോവുകയെന്നും
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ പാക്കേജിനെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്ത്. ബിഹാറിനായി 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജാണ് മോദി പ്രഖ്യാപിച്ചത്. വോട്ടിനായി മോദി ഇത്തരം വാഗ്ദാനങ്ങൾ നൽകാറുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജ് വൺ റാങ്ക് വൺ പെൻഷന്റെ വഴിയേ ആണ് പോവുകയെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മോദി കുത്തക സംഘത്തലവനെ പോലെയാണ് സംസാരിക്കുന്നതെന്നും സംസ്ഥാനങ്ങളെ അപമാനിക്കുകയാണെന്നും നിതീഷ് കുമാർ ആരോപിച്ചു.
മോദി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചത് ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴാണ്. ഇതിനു പിന്നാലെയാണ് രാഹുലും നിതീഷും മോദിക്കെതിരെ രംഗത്തെത്തിയത്. മോദി ഇത്തരത്തിൽ ഉത്തർപ്രദേശിനും പ്രത്യേക പാക്കേജ് അനുവദിച്ചാൽ അത്ഭുതപ്പെട്ടാനില്ല. അത് 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരിക്കുമെന്നും രാഹുൽ പറഞ്ഞു. മോദി പ്രത്യേക പാക്കേജ് അനുവദിച്ചു കൊണ്ട് പറഞ്ഞ പല കാര്യങ്ങളും ഞങ്ങളെ അത്ഭുതപ്പെടുത്തി. പ്രത്യേക പരിഗണന ഞങ്ങളുടെ അവകാശമാണ് ആരുടെയും സൗജന്യമല്ല'. നിതീഷ് കുമാർ പറഞ്ഞു.

