ന്യൂഡൽഹി: ഉന്നാവോ-കത്‌വ പീഡനക്കേസുകളിൽ പ്രധാനമന്ത്രിയുടെ മൗനം അംഗീകരിക്കാനിവില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് മുന്നിൽ രണ്ടു ചോദ്യങ്ങളുമായാണ് രാഹുൽ രംഗത്തെത്തിയത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ രാജ്യത്തു വർധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്? കുറ്റാരോപിതരായ പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്ത്? എന്നീ ചോദ്യങ്ങളാണ് രാഹുൽ ഉയർത്തിയത്. ചോദ്യങ്ങൾക്കൊടുവിൽ, മറുപടിക്കായി രാജ്യം കാത്തിരിക്കുന്നുവെന്നും രാഹുൽ കുറിച്ചിട്ടുണ്ട്. സ്പീക്ക്അപ്പ് എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.