- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാസംവരണ ബിൽ നടപ്പാക്കാൻ പ്രമേയം പാസാക്കണം; രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുർബലമാക്കും; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരത്തിലെത്തിയ സ്ത്രീകൾ കാഴ്ച വയ്ക്കുന്നത് മികച്ച പ്രകടനം; കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് രാഹുൽ ഗാന്ധി; ഇടയ്ക്കിടെ നിന്നുപോകുന്ന ഗ്രാമഫോണാണ് താനെന്ന മോദിയുടെ കളിയാക്കലിന് റീമിക്സ് വീഡിയോയിലൂടെ കോൺഗ്രസ് അദ്ധ്യക്ഷന്റെ മറുപടിയും
ന്യൂഡൽഹി ; കോൺഗ്രസ് മുഖ്യമന്ത്രിമാർ വനിതാ ബില്ലിനെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരിക്കുന്നതും സഖ്യം രൂപീകരിച്ചിരിക്കുന്നതുമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് ഇത് ചൂണ്ടികാട്ടി രാഹുൽ ഗാന്ധി കത്തയച്ചത്. നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും വനിതകൾക്ക് മൂന്നിൽ ഒന്ന് സംവരണം അവശ്യപ്പെടുന്നതാണ് വനിത ബിൽ. ''വനിതാ ബിൽ പാസാക്കുന്നതിന് നമ്മുടെ പിന്തുണ വളരെ അനിവാര്യമാണ്. അതിനായി സംസ്ഥാനങ്ങൾ അടുത്ത നിയമസഭ സമ്മേളനത്തിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കണം.''രാഹുൽ കത്തിൽ പറഞ്ഞു.ഇനി ചേരാനിരിക്കുന്ന സഭാ സമ്മേളനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയുള്ള പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ലോകത്തെ 192 രാജ്യങ്ങളിലെ പാർലമെന്റുകളിൽ സ്ത്രീ സാന്നിധ്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 148-ാം സ്ഥാനത്താണ്. സംസ്ഥാന അസംബ്ലികളിൽ സ്ഥിതി ഇതിനേക്കാൾ പരിതാപകരമാണെന്നും രാഹുലിന്റെ കത്തിൽ പറയുന്നു. രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുർബലമാക്കുകയും
ന്യൂഡൽഹി ; കോൺഗ്രസ് മുഖ്യമന്ത്രിമാർ വനിതാ ബില്ലിനെ പിന്തുണയ്ക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് ഭരിക്കുന്നതും സഖ്യം രൂപീകരിച്ചിരിക്കുന്നതുമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് ഇത് ചൂണ്ടികാട്ടി രാഹുൽ ഗാന്ധി കത്തയച്ചത്. നിയമസഭകളിലേക്കും ലോക്‌സഭയിലേക്കും വനിതകൾക്ക് മൂന്നിൽ ഒന്ന് സംവരണം അവശ്യപ്പെടുന്നതാണ് വനിത ബിൽ.
''വനിതാ ബിൽ പാസാക്കുന്നതിന് നമ്മുടെ പിന്തുണ വളരെ അനിവാര്യമാണ്. അതിനായി സംസ്ഥാനങ്ങൾ അടുത്ത നിയമസഭ സമ്മേളനത്തിൽ വനിതാ ബില്ലിനെ പിന്തുണയ്ക്കുന്ന പ്രമേയം പാസാക്കണം.''രാഹുൽ കത്തിൽ പറഞ്ഞു.ഇനി ചേരാനിരിക്കുന്ന സഭാ സമ്മേളനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയുള്ള പ്രമേയം പാസാക്കണമെന്നാണ് ആവശ്യം. ലോകത്തെ 192 രാജ്യങ്ങളിലെ പാർലമെന്റുകളിൽ സ്ത്രീ സാന്നിധ്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 148-ാം സ്ഥാനത്താണ്. സംസ്ഥാന അസംബ്ലികളിൽ സ്ഥിതി ഇതിനേക്കാൾ പരിതാപകരമാണെന്നും രാഹുലിന്റെ കത്തിൽ പറയുന്നു.
രാഷ്ട്രീയത്തിൽ സ്ത്രീകൾക്ക് മതിയായ പ്രാതിനിധ്യം ഇല്ലാത്തത് ജനാധിപത്യത്തെ ദുർബലമാക്കുകയും വ്യവസ്ഥാപിത അനീതികൾ നിലനിർത്തുകയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സാന്നിധ്യം നല്ല വനിതാ നേതാക്കളെ സൃഷ്ടിക്കാൻ ഉപകരിച്ചുവെന്ന് മാത്രമല്ല നിലനിന്നിരുന്ന പരമ്പരാഗതമായ ലിംഗാധിപത്യത്തെ പൊതുസമൂഹത്തിൽ വെല്ലുവിളിക്കാൻ അവർക്കായെന്നും രാഹുലിന്റെ കത്തിൽ പറയുന്നു.
ഇടയ്ക്കിടെ നിന്നുപോകുന്ന ഗ്രാമഫോണുമായി തന്നെ താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് മറുപടിയുമായും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. നൽകിയിട്ടുണ്ട്. മോദിയെ കണക്കിന് പരിഹസിക്കുന്നതാണ് കോൺഗ്രസ് അദ്ധ്യക്ഷന്റെ മറുപടി. പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ നെഹ്‌റു കുടുംബത്തിലെ അംഗങ്ങളെക്കുറിച്ചു പറഞ്ഞ ഭാഗങ്ങൾ ഇടകലർന്ന വിഡിയോയിലൂടെയാണ് രാഹുൽ മറുപടി നൽകിയത്. ഇത് രാഹുൽ തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.
ഒക്ടോബറിൽ ബിജെപിയുടെ പൊതുയോഗത്തിലായിരുന്നു മോദി രാഹുലിനെ പരിഹസിച്ച് രംഗത്തെത്തിയത്.'മുൻപ് ഒരുപാട് ഗ്രാമഫോണുകളുണ്ടായിരുന്നു. ഇത് ഉപയോഗിക്കുന്ന സമയത്ത് ചിലപ്പോൾതടസപ്പെട്ടുപോകും. അപ്പോൾ ചെലവാക്കുകൾ വീണ്ടും വീണ്ടും കേൾക്കും. അതുപോലെയാണ് ചില ആളുകൾ. അവരുടെ മനസിൽ ഒരുകാര്യം മാത്രമേ ഉണ്ടാകൂ. അത് അവർ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.'- ഇങ്ങനെയായിരുന്നു മോദിയുടെ പ്രസ്താവന.
അതിനു മറുപടിയായാണു രാഹുൽ മോദിയുടെ തന്നെ പ്രസംഗങ്ങളുടെ വീഡിയോ ചേർത്തുവച്ച് മറുപടി നൽകിയത്. പാർലമെന്റിലടക്കം വിവിധ സ്ഥലങ്ങളിൽ മോദി നെഹ്റു കുടുംബത്തിനെതിരെ നടത്തിയ പ്രസംഗങ്ങൾ കോർത്തിണക്കിയാണ് രാഹുൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിന് മുൻപായി മോദി തന്നെ കളിയാക്കുന്ന വീഡിയോയും രാഹുൽ ചേർത്തുവെച്ചിട്ടുണ്ട് . ജവഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ എല്ലാവരുടെയും പേരുകൾ ഉൾപ്പെടുന്ന മോദിയുടെ പ്രസംഗ ഭാഗങ്ങളാണു വിഡിയോയിലുള്ളത്. 'മിസ്റ്റർ 36 അവതരിപ്പിക്കുന്ന വിഡിയോ ആണിത്. ഇതു നിങ്ങൾ ആസ്വദിക്കുമെന്നു കരുതുന്നു. എല്ലാവർക്കും ആസ്വദിക്കുന്നതിനായി നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവരുമായും വിഡിയോ പങ്കുവയ്ക്കുക'- രാഹുൽ പറഞ്ഞു.
ബിജെപി പ്രവർത്തകരോടുള്ള മോദിയുടെ പ്രസംഗവുമായാണു വിഡിയോ തുടങ്ങുന്നത്. ഗ്രാമഫോൺ റെക്കോഡുകൾ തകരാറിലായാൽ ചില വാക്കുകൾ തന്നെ അവർ ആവർത്തിച്ചു കൊണ്ടിരിക്കും. കുറച്ച് ആൾക്കാരും ഇങ്ങനെയാണ്. അവരുടെ മനസ്സിൽ ഒരു കാര്യം കയറിയാൽ പിന്നെ അതുതന്നെ ആവർത്തിക്കും വിഡിയോയിൽ രാഹുലിനെ ലക്ഷ്യമിട്ട് മോദി പറയുന്നു.
അതിനുശേഷമുള്ള ഭാഗങ്ങളിൽ ഗാന്ധി കുടുംബത്തിലെ അംഗങ്ങളെക്കുറിച്ചു പ്രധാനമന്ത്രിയുടെ വാക്കുകളും ഒന്നിനുപിറകേ ഒന്നായി അവതരിപ്പിക്കുന്നു. ജവാഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയ എല്ലാവരുടെയും പേരുകൾ ഉൾപ്പെടുന്ന മോദിയുടെ പ്രസംഗ ഭാഗങ്ങളാണു വിഡിയോയിലുള്ളത്.
അതേസമയം കാശ്മീർ അതിർത്തി കടന്ന് പാക്കിസ്ഥാനിൽ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയത് പ്രചാരണ ആയുധമാക്കുന്ന പ്രധാനമന്ത്രിയെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ അതിരൂക്ഷമായ വിമർശനമാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്.മിന്നലാക്രമണം പ്രചാരണ ആയുധമാക്കുന്നതിനെതിരെ റിട്ട ലഫ്റ്റനന്റ് ജനറൽ ഡിഎസ് ഹൂഡയുടെ പ്രസ്താവന വന്നതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ''സൈന്യത്തെ സ്വന്തം മുതലായി ഉപയോഗിക്കുന്ന മിസ്റ്റർ 36 ന് നാണമില്ല,'' എന്നാണ് രാഹുൽ ഗാന്ധി വിമർശിച്ചത്.
यह मनोरंजक वीडियो श्री 36 द्वारा प्रस्तुत किया गया है! मुझे आशा है कि आप इसे देखकर आनंद लेंगे! कृपया इसे अपने परिवार और दोस्तों के साथ SHARE करें ताकि वे भी इसका आनंद उठा सकें। pic.twitter.com/UQkolZw1Eo
- Rahul Gandhi (@RahulGandhi) December 9, 2018