- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
ഗുജറാത്തിലെ ദളിത് ആക്രമണത്തെക്കുറിച്ചുള്ള ചൂടൻ ചർച്ചയ്ക്കിടെ കോൺഗ്രസ് ഉപാധ്യക്ഷൻ മയങ്ങിപ്പോയി; പാർലമെന്റിൽ രാഹുൽ ഗാന്ധി ഉറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടു ചാനലുകൾ
ന്യൂഡൽഹി: കേരള നിയമസഭയിലെ എംഎൽഎമാർ ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ഉറങ്ങിപ്പോയതിനെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കും മുമ്പിതാ കോൺഗ്രസ് ഉപാധ്യക്ഷനും അതേ പാതയിൽ. രാജ്യമാകമാനം ചർച്ച ചെയ്യുന്ന ചൂടേറിയ വിഷയത്തിൽ സംവാദം കൊഴുക്കുമ്പോഴാണു രാഹുൽ ഗാന്ധി മയങ്ങിപ്പോയത്. ഗുജറാത്തിൽ ദളിതർക്കു നേർക്കുള്ള അക്രമത്തെക്കുറിച്ചു ലോക്‌സഭയിൽ ചർച്ച കനക്കുമ്പോഴായിരുന്നു അൽപ്പനേരം രാഹുൽ ഗാന്ധി ഉറങ്ങിപ്പോയത്. ഇതു ശ്രദ്ധയിൽപ്പെട്ട ചാനലുകൾ ഇതു ചിത്രീകരിക്കുകയും ചെയ്തു. പാർലമെന്റിൽ കോൺഗ്രസ് ഉയർത്തിക്കൊണ്ടു വന്ന വിഷയത്തിൽ ചൂടൻ ചർച്ചയ്ക്കിടെ അവരുടെ നേതാവു തന്നെ ഉറങ്ങിപ്പോയതു വിഷയത്തിന്റെ ഗൗരവം കളഞ്ഞുകുളിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. രാഹുൽ ഉറങ്ങുന്ന ചിത്രം സഹിതം സോഷ്യൽ മീഡിയ ആഘോഷവും തുടങ്ങിയിട്ടുണ്ട്. ഗുജറാത്തിൽ ദളിത് യുവാക്കളെ ഗോരക്ഷാസമിതിക്കാർ കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ കോൺഗ്രസ് പാർലമെന്റിൽ നോട്ടീസ് നൽകി. ഗുജറാത്തിലെ പ്രക്ഷോഭങ്ങൾ സംസ്ഥാന സർക്കാർ വളരെ മികച്ച രീത
ന്യൂഡൽഹി: കേരള നിയമസഭയിലെ എംഎൽഎമാർ ഗവർണറുടെ നയപ്രഖ്യാപനത്തിനിടെ ഉറങ്ങിപ്പോയതിനെക്കുറിച്ചുള്ള ചർച്ചകൾ അവസാനിക്കും മുമ്പിതാ കോൺഗ്രസ് ഉപാധ്യക്ഷനും അതേ പാതയിൽ. രാജ്യമാകമാനം ചർച്ച ചെയ്യുന്ന ചൂടേറിയ വിഷയത്തിൽ സംവാദം കൊഴുക്കുമ്പോഴാണു രാഹുൽ ഗാന്ധി മയങ്ങിപ്പോയത്.
ഗുജറാത്തിൽ ദളിതർക്കു നേർക്കുള്ള അക്രമത്തെക്കുറിച്ചു ലോക്‌സഭയിൽ ചർച്ച കനക്കുമ്പോഴായിരുന്നു അൽപ്പനേരം രാഹുൽ ഗാന്ധി ഉറങ്ങിപ്പോയത്. ഇതു ശ്രദ്ധയിൽപ്പെട്ട ചാനലുകൾ ഇതു ചിത്രീകരിക്കുകയും ചെയ്തു.
പാർലമെന്റിൽ കോൺഗ്രസ് ഉയർത്തിക്കൊണ്ടു വന്ന വിഷയത്തിൽ ചൂടൻ ചർച്ചയ്ക്കിടെ അവരുടെ നേതാവു തന്നെ ഉറങ്ങിപ്പോയതു വിഷയത്തിന്റെ ഗൗരവം കളഞ്ഞുകുളിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. രാഹുൽ ഉറങ്ങുന്ന ചിത്രം സഹിതം സോഷ്യൽ മീഡിയ ആഘോഷവും തുടങ്ങിയിട്ടുണ്ട്.
ഗുജറാത്തിൽ ദളിത് യുവാക്കളെ ഗോരക്ഷാസമിതിക്കാർ കെട്ടിയിട്ട് തല്ലിയ സംഭവത്തിൽ പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ കോൺഗ്രസ് പാർലമെന്റിൽ നോട്ടീസ് നൽകി. ഗുജറാത്തിലെ പ്രക്ഷോഭങ്ങൾ സംസ്ഥാന സർക്കാർ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടതിനു പിന്നാലെയാണു പ്രതിപക്ഷം പൊട്ടിത്തെറിച്ചത്.
ഗുജറാത്തിൽ ദളിതർക്ക് എതിരെയുള്ള അതിക്രമം പാർലമെന്റിൽ കോൺഗ്രസും എ.എ.പിയും ചർച്ചയാക്കുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും എ.എ.പി. എംപി. ഭഗവത് മന്നും സഭയിൽ വിഷയം ഉന്നയിച്ചു. വരും ദിനങ്ങളിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്കേജ്രിവാളും സംഭവം നടന്ന ഊന സന്ദർശിക്കാനിരിക്കുകയാണ്. സാമൂഹ്യപ്രസക്തി ഏറെയുള്ള വിഷയം ചർച്ച ചെയ്യുമ്പോഴും അതിനു രാഹുൽ ഗാന്ധി എന്തുവിലയാണ് കൊടുക്കുന്നതെന്നു തെളിഞ്ഞുവെന്നാണു പാർലമെന്റിലെ ഉറക്കത്തോട് എതിരാളികൾ പ്രതികരിച്ചത്.
മുമ്പും വിവാദങ്ങളുമായി ബന്ധപ്പെട്ടു ചൂടേറിയ ചർച്ചകൾ നടക്കുന്നതിനിടെ പാർലമെന്റിൽ രാഹുൽ ഗാന്ധി ഉറങ്ങിയിട്ടുണ്ട്. ലളിത് മോദി വിഷയത്തിൽ ലോകസഭയിൽ ചർച്ച നടന്നുകൊണ്ടിരിക്കെ രാഹുൽ ഉറങ്ങുന്ന ദൃശ്യങ്ങൾ ദേശിയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. വിഷയങ്ങളെ കോൺഗ്രസ് ഉപാധ്യക്ഷൻ എത്രത്തോളം ഗൗരവത്തോടെയാണ് കാണുന്നതന്ന് ഇതിൽ നിന്ന് വ്യക്തമാണമെന്ന് വിമർശകർ പറയുന്നു. 2009ലും വളരെ ഗൗരവത്തോടെയുള്ള ചർച്ചകൾ പാർലമെന്റിൽ നടന്നു കൊണ്ടിരിക്കെ ഉറങ്ങുന്ന രാഹുലിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സോഷ്യൽ മീഡിയകളിൽ ഈ ചിത്രം പ്രചരിച്ചുകൊണ്ടിരിക്കെയാണ് ഇപ്പോൾ സമാനമായ ദൃശ്യങ്ങൾ പുറത്ത് വരുന്നത്.