- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ കോൺഗ്രസ് ഭരണം നാല് ചെറിയ സംസ്ഥാനങ്ങൾ അടക്കം വെറും ആറു സംസ്ഥാനങ്ങളിൽ മാത്രം; രാജ്യം കാൽക്കീഴിൽ വച്ച ഭരിച്ച കോൺഗ്രസിന്റെ തല നാണക്കേട് കൊണ്ട് ഉയരുന്നില്ല; രാഹുലിനെതിരെ അണികളിൽ മുറുമുറുപ്പ്
ന്യൂഡൽഹി : അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്താകെ ആറു സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസ് ഭരണം ഒതുങ്ങും. ഇപ്പോഴത്തെ പഞ്ചാബിൽ ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞതാണ് കോൺഗ്രസിനുള്ള ഏക ആശ്വാസം. മിസോറം, മേഘാലയ, ഹിമാചൽ പ്രദേശ്, കർണാടക, പഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്നത്. ഇതിൽ കർണ്ണാടകയിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കും. ഇവിടേയും ബിജെപി മുൻതൂക്കം നേടുമെന്നാണ് പ്രവചനം. പ്രധാന സംസ്ഥാനങ്ങളിലെല്ലാം അധികാരം പോയതിന്റെ പ്രശ്‌നങ്ങൾ കോൺഗ്രസിൽ സജീവമാണ്. എല്ലാത്തിനും കാരണം രാഹുൽ ഗാന്ധിയാണെന്നാണ് പ്രചരണം. രാഹുൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യവും പരോക്ഷമായി ഉയർന്നിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിക്ക് വേണ്ടിയും മുറവിളി.ുണ്ട്. ആരോഗ്യ കാരണങ്ങളാൽ പാർട്ടിയുടെ പ്രശ്‌നങ്ങളിൽ സോണിയ ഇടപെടുന്നില്ല. ഇതും പാർട്ടിയുടെ തളർച്ചയ്ക്ക് കാരണമായെന്ന് കരുതുന്നവരുണ്ട്. നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ 2014-ൽ പതിനൊന്നു സംസ്ഥാന
ന്യൂഡൽഹി : അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ നാലിടത്തും ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യത്താകെ ആറു സംസ്ഥാനങ്ങളിൽ മാത്രമായി കോൺഗ്രസ് ഭരണം ഒതുങ്ങും.
ഇപ്പോഴത്തെ പഞ്ചാബിൽ ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞതാണ് കോൺഗ്രസിനുള്ള ഏക ആശ്വാസം. മിസോറം, മേഘാലയ, ഹിമാചൽ പ്രദേശ്, കർണാടക, പഞ്ചാബ്, പുതുച്ചേരി എന്നിവിടങ്ങളിൽ മാത്രമാണ് ഇപ്പോൾ കോൺഗ്രസ് ഭരിക്കുന്നത്. ഇതിൽ കർണ്ണാടകയിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കും. ഇവിടേയും ബിജെപി മുൻതൂക്കം നേടുമെന്നാണ് പ്രവചനം. പ്രധാന സംസ്ഥാനങ്ങളിലെല്ലാം അധികാരം പോയതിന്റെ പ്രശ്‌നങ്ങൾ കോൺഗ്രസിൽ സജീവമാണ്. എല്ലാത്തിനും കാരണം രാഹുൽ ഗാന്ധിയാണെന്നാണ് പ്രചരണം. രാഹുൽ കോൺഗ്രസിന്റെ നേതൃസ്ഥാനത്ത് നിന്ന് മാറണമെന്ന ആവശ്യവും പരോക്ഷമായി ഉയർന്നിട്ടുണ്ട്. പ്രിയങ്കാ ഗാന്ധിക്ക് വേണ്ടിയും മുറവിളി.ുണ്ട്. ആരോഗ്യ കാരണങ്ങളാൽ പാർട്ടിയുടെ പ്രശ്‌നങ്ങളിൽ സോണിയ ഇടപെടുന്നില്ല. ഇതും പാർട്ടിയുടെ തളർച്ചയ്ക്ക് കാരണമായെന്ന് കരുതുന്നവരുണ്ട്.
നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ 2014-ൽ പതിനൊന്നു സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് മുഖ്യമന്ത്രിമാരുണ്ടായിരുന്നത്. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ ഇത് ഏഴായും ഇപ്പോൾ ആറായും ചുരുങ്ങിയിരിക്കുകയാണ്. കേരളം, അരുണാചൽ പ്രദേശ്, അസം, ഹരിയാന, മഹാരാഷ്ട്ര, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണു കോൺഗ്രസിനെ കൈവിട്ടത്. പതിമൂന്നു സംസ്ഥാനങ്ങളിലാണ് ബിജെപി മുഖ്യമന്ത്രിമാരുള്ളത്. വർഷങ്ങളോളം കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ബിജെപി പക്ഷത്തേക്ക് ചുവടുമാറുകയാണ്.
അരുണാചൽ പ്രദേശിൽ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി മുതലെടുത്ത് വിമതനായിരുന്ന കലിഖോ പുളിനെ പിന്തുണച്ച് അധികാരം പങ്കുവച്ചാണ് ബിജെപി തുടക്കമിട്ടത്. തുടർന്ന് മേഖലയിലെ ഏറ്റവും വലിയ സംസ്ഥാനമായ അസമിൽ 15 വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലെത്തി. സഖ്യകക്ഷികൾക്കൊപ്പം 86 സീറ്റുകൾ ബിജെപി നേടിയിരുന്നു. ഇപ്പോൾ മണിപ്പുർ കൂടി പിടിച്ചെടുക്കുന്നതോടെ മിസോറമിലും മേഘാലയയിലും മാത്രമായി കോൺഗ്രസ് ഒതുങ്ങുകയാണ്. ഇവിടേയും നേട്ടമുണ്ടാക്കാൻ ബിജെപി കരുതലോടെ തന്ത്രങ്ങൾ ഒരുക്കുകയാണ്.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിച്ചിട്ടും മണിപ്പൂരിലും ഗോവയിലും സർക്കാരുണ്ടാക്കുന്നതിൽ കോൺഗ്രസിന് വീഴ്ചയുണ്ടായെന്ന് തുറന്ന് സമ്മതിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയും രംഗത്ത് വന്നിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും സർക്കാരുണ്ടാക്കുന്നതിൽ പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. എന്നാൽ രണ്ടിടത്തും പണക്കരുത്ത് ഉപയോഗിച്ച് ബിജെപി അധികാരം കവർന്നെടുക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടിയിൽ ഘടനാപരമായ മാറ്റങ്ങളുണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ സത്യപ്രതിജ്ഞ ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യം സുപ്രിം കോടതി തള്ളിയതിന് തൊട്ടുപിന്നാലെ ആയിരുന്നു രാഹുലിന്റെ പ്രതികരണം.
യു പി തെരഞ്ഞെടുപ്പ് വിജയത്തിൽ ബിജെപിയെ അഭിനന്ദിക്കുന്നു. എന്നാൽ എങ്ങനെയാണ് അവർ വിജയിച്ചതെന്ന് ചിന്തിക്കേണ്ടതാണ്. വർഗീയ ധ്രുവീകരണത്തിലൂടെയാണ് ബിജെപി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചത്. പണവും പദവിയും ദുരുപയോഗം ചെയ്ത് അവർ ജനാധിപത്യത്തിന് തുരങ്കംവെക്കുകയായിരുന്നു. 'കോൺഗ്രസ് പ്രതിപക്ഷത്താണ്. യു പിയിൽ കോൺഗ്രസിന് നേരിട്ട തിരിച്ചടി അംഗീകരിക്കുന്നു'. ബിജെപിയുമായുള്ള ഞങ്ങളുടെ പോരാട്ടം ആശയപരമാണ്. പഞ്ചാബിലും ഗോവയിലും മണിപ്പൂരിലും ഞങ്ങൾ വിജയിച്ചു- രാഹുൽ പറയുന്നു.
്അതിനിടെ തോൽവിയുടെ ഉത്തരവാദിത്വം രാഹുലിന്റെ തലയിൽ കെട്ടിവയ്ക്കരുതെന്ന് മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. അങ്ങനെയാണെങ്കിൽ പഞ്ചാബ് വിജയത്തിന്റെ മൊത്തം മതിപ്പും രാഹുലിനുതന്നെ നൽകണമെന്നും ഗുലാം നബി പറഞ്ഞു. അതേസമയം, പ്രാദേശിക നേതാക്കളാണ് തെരഞ്ഞെടുപ്പിൽ പോരാടിയതെന്നും പഞ്ചാബിലെയും ഗോവയിലെയും മണിപ്പുരിലെയും വിജയം അവർ പൊരുതി നേടിയതാണെന്നും രാഹുൽ പറഞ്ഞു.



