- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടുനിരോധനം 'മോദി നിർമ്മിത ദുരന്തം'; തീരുമാനത്തിന്റെ ഗുണം ലഭിച്ചതു മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങൾക്ക്: പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
ബലഗവി: നോട്ടുകൾ അസാധുവാക്കിയ സംഭവം 'മോദി നിർമ്മിത ദുരന്ത'മെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ടുനിരോധനത്തിന്റെ ഗുണഭോക്താക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങളാണെന്നും രാഹുൽ പറഞ്ഞു. കർണാടകത്തിലെ ബലഗവിയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണു രാഹുൽ കേന്ദ്രത്തിനെതിരെ വിമർശനം ഉയർത്തിയത്. പാർലമെന്റിൽ പോലും രാജ്യത്തെ കർഷകരെ അപമാനിക്കുന്ന നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ഉണ്ടായതെന്നും രാഹുൽ വിമർശിച്ചു. സ്വയം കുഴി കുഴിക്കുന്നവരാണ് കർഷകരെന്നാണ് മോദിയുടെ ആക്ഷേപം. തൊഴിലുറപ്പ് പദ്ധതിയെയും മോദി പരിഹസിച്ചു. മനുഷ്യ നിർമ്മിതമായ ദുരന്തമെന്ന് ചിലതിനെ പറയാറുണ്ട്. അത്തരത്തിൽ മോദി നിർമ്മിത ദുരന്തമാണ് നോട്ടു നിരോധനം. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിൽ നിന്നും കോടികളുടെ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ കള്ളനാണെന്ന് അറിയാമായിരുന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ 1,200 കോടിയുടെ സാമ്പത്തിക ഇളവ് അനുവദിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിദേശത്തുള്ള കള്ളപ
ബലഗവി: നോട്ടുകൾ അസാധുവാക്കിയ സംഭവം 'മോദി നിർമ്മിത ദുരന്ത'മെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ടുനിരോധനത്തിന്റെ ഗുണഭോക്താക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങളാണെന്നും രാഹുൽ പറഞ്ഞു.
കർണാടകത്തിലെ ബലഗവിയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണു രാഹുൽ കേന്ദ്രത്തിനെതിരെ വിമർശനം ഉയർത്തിയത്. പാർലമെന്റിൽ പോലും രാജ്യത്തെ കർഷകരെ അപമാനിക്കുന്ന നടപടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ഉണ്ടായതെന്നും രാഹുൽ വിമർശിച്ചു.
സ്വയം കുഴി കുഴിക്കുന്നവരാണ് കർഷകരെന്നാണ് മോദിയുടെ ആക്ഷേപം. തൊഴിലുറപ്പ് പദ്ധതിയെയും മോദി പരിഹസിച്ചു. മനുഷ്യ നിർമ്മിതമായ ദുരന്തമെന്ന് ചിലതിനെ പറയാറുണ്ട്. അത്തരത്തിൽ മോദി നിർമ്മിത ദുരന്തമാണ് നോട്ടു നിരോധനം. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കിൽ നിന്നും കോടികളുടെ വായ്പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ കള്ളനാണെന്ന് അറിയാമായിരുന്നിട്ടും എന്ത് അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ 1,200 കോടിയുടെ സാമ്പത്തിക ഇളവ് അനുവദിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിദേശത്തുള്ള കള്ളപ്പണത്തെക്കുറിച്ചായിരുന്നു മോദി പറഞ്ഞിരുന്നത്. അത് തിരിച്ചുപിടിക്കുമെന്നും ഓരോ ഇന്ത്യക്കാരന്റെയും അക്കൗണ്ടിൽ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നുമായിരുന്നുവാഗ്ദാനം. എന്നാൽ അത് സംഭവിച്ചില്ലെന്നു മാത്രമല്ല, ഒരു കള്ളപ്പണക്കാരൻ പോലും അറസ്റ്റ് ചെയ്യപ്പെട്ടുമില്ല. സ്വിസ്സ് ബാങ്കിൽ കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുകൾ പുറത്തുവിടാനും ഇതുവരെ മോദി തയ്യാറായിട്ടില്ല. ആദ്യം ആ പേരുകൾ പാർലമെന്റിൽ വയ്ക്കുകയാണ് മോദി ചെയ്യേണ്ടത്. നോട്ട് നിരോധനം മൂലം രാജ്യത്ത് നൂറിലധികം പേരാണ് മരിച്ചതെന്നും രാഹുൽ പറഞ്ഞു.



