- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎലും ലളിത് മോദിയും കള്ളപ്പണത്തിന്റെ പ്രതീകങ്ങൾ; സുഷമയ്ക്കെതിരായ ആരോപണം സത്യമായതിനാൽ മോദിക്ക് സഭയിൽ ഇരിക്കാൻ ധൈര്യമില്ല: കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഐപിഎലും ലളിത് മോദിയും കള്ളപ്പണത്തിന്റെ ഇന്ത്യയിലെ പ്രതീകങ്ങളാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സുഷമ സ്വരാജിനെതിരായ ആരോപണം സത്യമായതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്‌സഭയിൽ ഇരിക്കാൻ ധൈര്യമില്ലെന്നും രാഹുൽ പരിഹസിച്ചു. ലളിത് മോദിയിൽനിന്ന് എത്ര പണം ലഭിച്ചെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാ

ന്യൂഡൽഹി: ഐപിഎലും ലളിത് മോദിയും കള്ളപ്പണത്തിന്റെ ഇന്ത്യയിലെ പ്രതീകങ്ങളാണെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സുഷമ സ്വരാജിനെതിരായ ആരോപണം സത്യമായതുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്‌സഭയിൽ ഇരിക്കാൻ ധൈര്യമില്ലെന്നും രാഹുൽ പരിഹസിച്ചു.
ലളിത് മോദിയിൽനിന്ന് എത്ര പണം ലഭിച്ചെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കണം. കള്ളപ്പണക്കാർക്കെതിരെ നടപടിയെടുക്കാൻ പ്രധാനമന്ത്രിക്ക് കഴിയുന്നില്ലെന്നും രാഹുൽ വിമർശിച്ചു..
വിദേശത്തേക്ക് പോകാൻ ലളിത് മോദിക്ക് സഹായം ചെയ്തത് അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിൽസയ്ക്കു വേണ്ടിയാണെന്നാണ് സുഷമ സ്വരാജ് പറയുന്നത്. അങ്ങനെയങ്കിൽ ആ ഉപകാരത്തിന് മോദി എത്ര രൂപ സുഷമ സ്വരാജിന്റെ കുടുംബത്തിനു നൽകിയെന്ന് അവർ വ്യക്തമാക്കണം. ലളിത് മോദിയുമായി ബിസിനസ് ബന്ധം സുഷമയ്ക്കുണ്ട്. തന്നെ സഹായിച്ചതിനു സുഷമയുടെ കുടുംബത്തിന് 12 കോടി രൂപ ലളിത് മോദി നൽകിയെന്നും രാഹുൽ ആരോപിച്ചു.
താൻ പറയുന്നത് സത്യമായതുകൊണ്ടാണ് തന്റെ മുഖത്തു നോക്കി സുഷമ സ്വരാജ് സംസാരിക്കാത്തതെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നു പറഞ്ഞു. എന്നാൽ കള്ളപ്പണം എവിടെയാണെന്ന് അദ്ദേഹം വ്യക്തമാക്കണം. പ്രധാനമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണം. കോൺഗ്രസ് പാർട്ടി ഇതിനെതിരെ ശബ്ദമുയർത്തുമെന്നും രാഹുൽ പറഞ്ഞു.

