- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മോദി സമുദായത്തിന് എതിരെ അപകീർത്തി പരാമർശം നടത്തിയിട്ടില്ല; എല്ലാ കള്ളന്മാരുടെയും പേരിൽ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക്'; മാനനഷ്ടക്കേസിൽ രാഹുൽ കോടതിയിൽ
ന്യൂഡൽഹി: മോദി സമുദായത്തിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എല്ലാ കള്ളന്മാരുടെയും പേരിൽ മോദി ഉണ്ടെന്ന പരാമർശം വെറും കുത്ത് വാക്ക് ആയിരുന്നു എന്നും രാഹുൽ ഗാന്ധി സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പറഞ്ഞു. നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നൽകിയെന്ന ആരോപണം രാജ്യ താത്പര്യം മുൻനിർത്തി ഉന്നയിച്ചതാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കേസ് ജൂലൈ 12 ന് പരിഗണിക്കാനായി കോടതി മാറ്റി.
മോദി എന്ന പേരിനെ അപമാനിച്ച് സംസാരിച്ചതിന് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി സമർപ്പിച്ച മാനനഷ്ടകേസിലാണ് രാഹുൽ കോടതിയിൽ ഹാജരായത്. മാനനഷ്ട കേസിൽ സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എ എൻ ദാവേയെക്ക് മുന്നിൽ ഹാജരായാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തന്ന തരത്തിലുള്ള ഒരു പരാമർശവും നടത്തിയിട്ടില്ല എന്ന് രാഹുൽ മൊഴി നൽകിയത്.
നരേന്ദ്ര മോദി ഒരു വ്യവസായിക്ക് 30 കോടി രൂപ നൽകിയെന്ന ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആരാഞ്ഞു. ദേശിയ നേതാവ് എന്ന നിലയിൽ അഴിമതി, തൊഴിൽ ഇല്ലായ്മ എന്നി വിഷയങ്ങളിൽ രാജ്യ താത്പര്യത്തെ മുൻനിർത്തി ആരോപണങ്ങൾ ഉന്നയിക്കാറുണ്ടെന്ന് രാഹുൽ ഗാന്ധി മറുപടി നൽകി.
ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആരാഞ്ഞ മറ്റ് പല ചോദ്യങ്ങൾക്കും ഓർമ്മയില്ല എന്ന മറുപടിയാണ് രാഹുൽ ഗാന്ധി നൽകിയത്. 2019 ലെ ലോക്സഭാ ഇലക്ഷൻ പ്രചാരണത്തിനിടെ കർണാടകയിൽ വച്ച് നടന്ന ഒരു പൊതുയോഗത്തിൽ 'എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് എങ്ങനെ വന്നു' എന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഇതിനെ തുടർന്ന് പൂർണേഷ് മോദി മാനനഷ്ടകേസ് ഫയൽ ചെയ്യുകയായിരുന്നു. കോടതിയിൽ മൊഴി കൊടുത്തതിന് പിന്നാലെ ഭയം ഇല്ലാതാക്കുക എന്നതാണ് നിലനിൽപ്പിന് പിന്നിലെ രഹസ്യമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
'നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എങ്ങനെയാണ് ഇവർക്കെല്ലാം മോദി എന്ന പേര് കിട്ടിയത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് കിട്ടുന്നത്,' രാഹുൽ അന്ന് പൊതുയോഗത്തിൽ ചോദിച്ചിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് രാഹുൽ ഇതേ കേസിനു വേണ്ടി കോടതിയിൽ ഹാജരാകുന്നത്. 2019ൽ കേസ് ഫയലിൽ സ്വീകരിച്ചപ്പോൾ താൻ നിരപരാധിയാണെന്ന് കോടതി മുമ്പാകെ രാഹുൽ മൊഴി നൽകിയിരുന്നു.
ന്യൂസ് ഡെസ്ക്