- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുകൂല സാഹചര്യം മുതലെടുക്കാൻ സൈബർ ലോകത്ത് ജീവനക്കാരെ ഇറക്കി രാഹുൽ ഗാന്ധി; ട്വിറ്റർ, ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം കുത്തനെ ഉയർന്നു; സോഷ്യൽ മീഡിയയിൽ പപ്പുമോൻ വിളികളും അപ്രത്യക്ഷമാകുന്നു; കോൺഗ്രസ് പ്രസിഡന്റാവാൻ തയ്യാറെടുക്കുന്ന രാഹുലിന് മൂന്ന് മാസമായി സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യത
ന്യൂഡൽഹി: പക്വതയില്ലാത്തതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ പപ്പുമോൻ എന്നുവിളിച്ച് എല്ലാവരും കളിയാക്കുന്നതെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പരിഹാസരൂപേണ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാഹുലിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, കോൺഗ്രസ് അദ്ധ്യക്ഷനാകാൻ തയ്യാറെടുക്കുന്ന രാഹുൽ മാറ്റത്തിന്റെ പാതയിലാണെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ബിജെപിക്ക് മറുപടിപറയേണ്ടിവരുന്ന, കാതലായ വിമർശനങ്ങൾ ഉയർത്തിവിട്ട് രാഹുൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. രാഹുൽ ഗാന്ധിയുടെ സമീപകാല പ്രസ്താവനകൾക്ക് സോഷ്യൽ മീഡിയയിൽനിന്ന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഈ മാറ്റത്തിന്റെ സൂചനകൾ. അമിത് ഷായുടെ മകനെതിരെ ഉയർന്ന അഴിമതിയെ ' ബേട്ടി ബച്ചാവോയിൽനിന്ന് ബേട്ട ബച്ചാവോ'യിലേക്കുള്ള മാറ്റമാണെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. നോട്ടസാധുവാക്കലിന്റെ ഗുണഭോക്താവിനെ ഒടുവിൽ കണ്ടെത്തിയെന്നും രാഹുൽ പരിഹസിച്ചിരുന്നു. ഈ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നതിനെ പ്രതിരോധിക്കാനാണ് പപ്പുമോൻ വിളിയുമായി ബിജെപി വീണ്
ന്യൂഡൽഹി: പക്വതയില്ലാത്തതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ പപ്പുമോൻ എന്നുവിളിച്ച് എല്ലാവരും കളിയാക്കുന്നതെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടുത്തിടെ പരിഹാസരൂപേണ പറഞ്ഞിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും രാഹുലിനെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, കോൺഗ്രസ് അദ്ധ്യക്ഷനാകാൻ തയ്യാറെടുക്കുന്ന രാഹുൽ മാറ്റത്തിന്റെ പാതയിലാണെന്നാണ് ഇപ്പോഴത്തെ സൂചനകൾ. ബിജെപിക്ക് മറുപടിപറയേണ്ടിവരുന്ന, കാതലായ വിമർശനങ്ങൾ ഉയർത്തിവിട്ട് രാഹുൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്.
രാഹുൽ ഗാന്ധിയുടെ സമീപകാല പ്രസ്താവനകൾക്ക് സോഷ്യൽ മീഡിയയിൽനിന്ന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് ഈ മാറ്റത്തിന്റെ സൂചനകൾ. അമിത് ഷായുടെ മകനെതിരെ ഉയർന്ന അഴിമതിയെ ' ബേട്ടി ബച്ചാവോയിൽനിന്ന് ബേട്ട ബച്ചാവോ'യിലേക്കുള്ള മാറ്റമാണെന്നാണ് രാഹുൽ വിശേഷിപ്പിച്ചത്. നോട്ടസാധുവാക്കലിന്റെ ഗുണഭോക്താവിനെ ഒടുവിൽ കണ്ടെത്തിയെന്നും രാഹുൽ പരിഹസിച്ചിരുന്നു. ഈ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നതിനെ പ്രതിരോധിക്കാനാണ് പപ്പുമോൻ വിളിയുമായി ബിജെപി വീണ്ടും രംഗത്തിറങ്ങിയത്.
എന്നാൽ, ഈ പരിഹാസങ്ങൾ ഇനി വിലപ്പോവില്ലെന്ന് രാഹുൽ തെളിയിച്ചുകഴിഞ്ഞു. അടുത്തിടെ നടത്തിയ അമേരിക്കൻ സന്ദർശനമാണ് രാഹുലിന്റെ ഗ്രാഫ് ഉയർത്തിയത്. കാലിഫോർണിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിനിടെ, സ്വയം വിമർശനപരമായി രാഹുൽ നടത്തിയ നിരീക്ഷണങ്ങളും അദ്ദേഹത്തിന്റെ കുറിക്കുകൊള്ളുന്ന വാക്കുകളും ലോകമെങ്ങളും ചർച്ച ചെയ്യപ്പെട്ടു. പക്വമതിയായ രാഷ്ട്രീയക്കാരനിലേക്കുള്ള വളർച്ചയുടെ സൂചനകളായി ഇത് വിലയിരുത്തപ്പെട്ടു.
കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനത്തേയ്ക്ക് വൈകാതെ എത്തുമെന്ന സൂചന സോണിയാ ഗാന്ധിയും നൽകി. രാഹുൽ അതിനുള്ള കളമൊരുക്കൽ നേരത്തേ തുടങ്ങിയിരുന്നു തന്റെ സോഷ്യൽ മീഡിയ അടിത്തറ കെട്ടിപ്പൊക്കുകയാണ് അദ്ദേഹം അതിനാദ്യം ചെയ്തത്. കോൺഗ്രസ്സിന്റെയും (@INCIndia) രാഹുലിന്റെയും (@OfficeofRG) ട്വിറ്റർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് ഈ രംഗത്ത് തഴക്കവും പഴക്കവുമുള്ളവരെ നിയോഗിച്ചതോടെ, രാഹുലിന്റെ സോഷ്യൽ മീഡിയ പിന്തുണ വൻതോതിലുയർന്നു.
മെയ് മാസം മുതലാണ് ഈ മാറ്റം പ്രകടമായി തുടങ്ങിയിരുന്നു. പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം 20 ലക്ഷത്തിൽനിന്ന് 27 ലക്ഷമായി ഉയർന്നു. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ഫോളോവേഴ്‌സ് 24.93 ലക്ഷത്തിൽനിന്ന് 37 ലക്ഷമായി വർധിച്ചു. ഈ വർധന വളരെ പ്രകടമാണെങ്കിലും, ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ ട്വിറ്റർ അക്കൗണ്ടുമായി താരതമ്യം ചെയ്യാനാവില്ല. അമിത് ഷായെ ട്വിറ്ററിൽ പിന്തുടരുന്നത് 70 ലക്ഷത്തോളം പേരാണ്.
എന്നാൽ, കോൺഗ്രസ് സോഷ്യൽ മീഡിയ രംഗത്ത് കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത് ഇപ്പോൾ മുതൽക്കാണെന്നും അതുകൊണ്ടാണ് ബിജെപി നേതാക്കളുമായി ഇത്രവലിയ അന്തരം വരുന്നതെന്നും പാർട്ടി കേന്ദ്രങ്ങൾ പറയുന്നു. രാഹുൽ ഈ മേഖലയിൽ ശ്രദ്ധിക്കാൻ തുടങ്ങിയത് ഇപ്പോഴാണെന്ന് കോൺഗ്രസ്സിന്റെ കമ്യൂണിക്കേഷൻ വിഭാഗം തലവൻ രൺദീപ് സുർജേവാല പറയുന്നു. നടിയായിരുന്ന ദിവ്യ സ്പന്ദന കോൺഗ്രസ്സിന്റെ സോഷ്യൽ മീഡിയ സെല്ലിന്റെ ചുമതല ഏറ്റെടുത്തതുമുതൽക്കാണിത്.