- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി സി കാപ്പന്റെപ്രചാരണത്തിനായി രാഹുൽഗാന്ധി നാളെ പാലായിൽ
പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം പി നാളെ (23/03/2021) പാലായിൽ എത്തുന്നു. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് പുഴക്കര മൈതാനത്ത് പ്രത്യേകം തയ്യാറാക്കുന്ന വേദിയിൽ പ്രസംഗിക്കുന്ന രാഹുൽഗാന്ധി മാണി സി കാപ്പന് വേണ്ടി വോട്ട് അഭ്യർത്ഥിക്കും.
രാഹുൽഗാന്ധിയുടെ വരവിനോടനുബന്ധിച്ച് യു ഡി എഫ് സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കൺവൻഷൻ ഒരു മണിക്ക് ആരംഭിക്കും. യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അധ്യക്ഷത വഹിക്കും. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ, പി ജെ ജോസഫ്, കെ സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോഷി ഫിലിപ്പ്, പി സി തോമസ്, ജോയി എബ്രാഹം, ജി ദേവരാജൻ, സജി മഞ്ഞക്കടമ്പിൽ, സലീം പി മാത്യു, സാജു എം ഫിലിപ്പ്, സ്ഥാനാർത്ഥി മാണി സി കാപ്പൻ തുടങ്ങിയവർ പ്രസംഗിക്കും.
പരമ്പരാഗത യു ഡി എഫ് കോട്ടയായ പാലായിൽ രാഹുൽഗാന്ധിയുടെ വരവിനെ സ്വീകരിക്കാൻ പാലാ ഒരുങ്ങിക്കഴിഞ്ഞു. രാഹുൽഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം നൽകാനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ് കേന്ദ്രങ്ങൾ.
റോഡ്ഷോ ആയി കാഞ്ഞിരപ്പള്ളിയിലെ പ്രചാരണത്തിനു ശേഷമാണ് രാഹുൽഗാന്ധി പാലായിൽ എത്തുന്നത്.
രാഹുൽഗാന്ധിയെ സ്വീകരിക്കാൻപാലാ ഒരുങ്ങി
പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പാലായിൽ എത്തുന്ന രാഹുൽഗാന്ധിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി യു ഡി എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോർജ് പുളിങ്കാട്, ജോസ്മോൻ മുണ്ടയ്ക്കൽ എന്നിവർ അറിയിച്ചു. രാഹുൽഗാന്ധിയുടെ വരവ് പാലായിൽ യു ഡി എഫിന് കുതിപ്പേകും. ജനാധിപത്യചേരിയുടെ വിജയം കേരളത്തിന്റെ ഭാവിക്ക് അനിവാര്യമാണെന്നും നേതാക്കൾ പറഞ്ഞു.
മാണി സി കാപ്പൻ ഇന്ന് (22/03/2021) വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കും
പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായ മണ്ഡലം, ബൂത്ത് തല കൺവൻഷനുകൾ ഇന്ന് ( 22/03/2021) സമാപിക്കും. ഇന്ന് നാലിന് എൻ എസ് എസ് ഓഡിറ്റോറിയത്തിൽ തലനാട് മണ്ഡലം കൺവൻഷൻ നടക്കും. കുര്യൻ നെല്ലുവേലി അധ്യക്ഷത വഹിക്കും. പഞ്ചായത്തു ഹാളിൽ ചേരുന്ന മുത്തോലി മണ്ഡലം കൺവൻഷനിൽ ഹരിദാസ് അടമത്ര അധ്യക്ഷത വഹിക്കും.
ഇന്നലെ രാവിലെ തന്നെ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രചാരണമാരംഭിച്ചു. വിവിധ സ്ഥലങ്ങളിലെ കുടുംബ സംഗമങ്ങളിൽ പങ്കെടുത്തു. എല്ലാ കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് മാണി സി കാപ്പനു ലഭിക്കുന്നത്. പാലായിൽ നടപ്പാക്കിയ വികസന പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും ചൂണ്ടിക്കാണിച്ചാണ് മാണി സി കാപ്പന്റെ പ്രചാരണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാർത്ഥി മാണി സി കാപ്പൻ ഇന്ന് (22/03/2021) പാലാ, പൈക, ഭരണങ്ങാനം മേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ടു തേടും.
യു ഡി എഫ് അധികാരത്തിൽ വരും: പി സി തോമസ്
പാലാ: ഈ തിരഞ്ഞെടുപ്പിൽ യു ഡി എഫ് അധികാരത്തിൽ വരുമെന്ന് മുൻ കേന്ദ്രമന്ത്രി പി സി തോമസ് പറഞ്ഞു. പാലായിൽ യു ഡി എഫ് കരൂർ - പാലാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണി സി കാപ്പൻ പാലായുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സജി മഞ്ഞക്കടമ്പിൽ, പ്രൊഫ സതീഷ് ചൊള്ളാനി, ജോർജ് പുളിങ്കാട്, മൈക്കിൾ പുല്ലുമാക്കൽ, ജോസ് പാറേക്കാട്ട്, അഡ്വ സന്തോഷ് മണർകാട്ട്, സന്തോഷ് കുര്യത്ത്, ബിജോയി ഇടേട്ട്, ടോണി തോട്ടം, ബാബു മുകാല, നിതിൻ സി വടക്കൻ, മൈക്കിൾ കാവുകാട്ട്, ജോസ് വേരനാനി, ജോസ് ഇടേട്ട്, ജോസ് കുഴികുളം, ജോഷി വട്ടക്കുന്നേൽ, മത്തച്ചൻ അരീപ്പറമ്പിൽ, മെൽബിൻ പറമുണ്ട എന്നിവർ പ്രസംഗിച്ചു.