- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ.. ദയവായി താങ്കൾ ഇനിയെങ്കിലും ഒരു നേതാവായി മാറൂ..; അല്ലെങ്കിൽ മറ്റാരെയെങ്കിലും ഈ പണി ഏൽപിച്ച് അമ്മയെ പോലെ എല്ലാവരേയും ഒരുമിപ്പിക്കാൻ മുന്നിൽ നിൽക്കൂ; ശശി തരൂർ മുതൽ ജയറാം രമേശ് വരെ എത്രയോ പ്രഗത്ഭർ താങ്കൾക്ക് ഒപ്പമുണ്ട്; മമതയേയും മുലായത്തേയും നവീൻ പട്നായിക്കിനേയുമൊക്കെ ഇനിയെങ്കിലും വിശ്വാസത്തിലെടുക്കൂ - ഇൻസ്റ്റന്റ് റെസ്പോൺസ്
തിരുവനന്തപുരം: പ്രിയപ്പെട്ട രാഹുൽ ഗാന്ധി, താങ്കൾ ഇങ്ങനെ ഇന്ത്യക്കാരെ നിരാശപ്പെടുത്തരുത്. ഇന്ത്യ ഇന്ന് ഒരു ശക്തനായി നേതാവിനെ ആഗ്രഹിക്കുന്നുണ്ട്. അത് താങ്കളല്ലാതെ മറ്റാരാണ്. മോദി എന്നൊരു ശക്തനായ നേതാവ് ഇന്ന് ഇന്ത്യ ഭരിക്കുന്നു. അദ്ദേഹത്തിന്റെ ശക്തിയും ബലവും അമിത് ഷാ എന്ന നേതാവ് കൂടിയാണ്. ആ രണ്ട് പേരുള്ള ശക്തിയെ പ്രതിരോധിക്കാൻ ആ പാർട്ടിയിൽ ഉള്ളവർക്ക് പോലും സാധിക്കുന്നില്ല. എല്ലാ വർഷവും പ്രസിഡന്റുമാരെ മാറുന്ന ബിജെപിക്ക് അമിത്ഷായെ പോലൊരു നേതാവിനെ മാറ്റി പകരം നേതാവിനെ കൊണ്ടുവരാൻ സാധിക്കുന്നില്ല. വാജ്‌പേയിക്ക് പോലും രണ്ടാമത് ഒരു പ്രധാനമന്ത്രിപദം കൊടുക്കുന്നത് ആലോചിക്കാനിരുന്ന, അദ്വാനിയെ പോലൊരു നേതാവിനെ പ്രധാനമന്ത്രിമന്ത്രി പദത്തിലേക്ക് ആലോചിക്കുക പോലും ചെയ്യാതിരുന്ന ബിജെപിക്ക് അടുത്ത പ്രധാനമന്ത്രിയായി മോദി അല്ലാതെ ഒരു പേര് പോലും ഉയർന്നു കേൾക്കുന്നില്ല. നല്ലത്. പക്ഷേ, ഇന്ത്യ ആവശ്യപ്പെടുന്നത് ഒരു പ്രതിപക്ഷ നേതാവുണ്ട്. ഇന്ത്യ ആവശ്യപ്പെടുന്ന ഒരു ശക്തനായ നേതാവുണ്ട്. കോടിക്കണക്കിന് ഇന്ത്യക്കാരും കോൺ
തിരുവനന്തപുരം: പ്രിയപ്പെട്ട രാഹുൽ ഗാന്ധി, താങ്കൾ ഇങ്ങനെ ഇന്ത്യക്കാരെ നിരാശപ്പെടുത്തരുത്. ഇന്ത്യ ഇന്ന് ഒരു ശക്തനായി നേതാവിനെ ആഗ്രഹിക്കുന്നുണ്ട്. അത് താങ്കളല്ലാതെ മറ്റാരാണ്. മോദി എന്നൊരു ശക്തനായ നേതാവ് ഇന്ന് ഇന്ത്യ ഭരിക്കുന്നു. അദ്ദേഹത്തിന്റെ ശക്തിയും ബലവും അമിത് ഷാ എന്ന നേതാവ് കൂടിയാണ്. ആ രണ്ട് പേരുള്ള ശക്തിയെ പ്രതിരോധിക്കാൻ ആ പാർട്ടിയിൽ ഉള്ളവർക്ക് പോലും സാധിക്കുന്നില്ല. എല്ലാ വർഷവും പ്രസിഡന്റുമാരെ മാറുന്ന ബിജെപിക്ക് അമിത്ഷായെ പോലൊരു നേതാവിനെ മാറ്റി പകരം നേതാവിനെ കൊണ്ടുവരാൻ സാധിക്കുന്നില്ല.
വാജ്‌പേയിക്ക് പോലും രണ്ടാമത് ഒരു പ്രധാനമന്ത്രിപദം കൊടുക്കുന്നത് ആലോചിക്കാനിരുന്ന, അദ്വാനിയെ പോലൊരു നേതാവിനെ പ്രധാനമന്ത്രിമന്ത്രി പദത്തിലേക്ക് ആലോചിക്കുക പോലും ചെയ്യാതിരുന്ന ബിജെപിക്ക് അടുത്ത പ്രധാനമന്ത്രിയായി മോദി അല്ലാതെ ഒരു പേര് പോലും ഉയർന്നു കേൾക്കുന്നില്ല. നല്ലത്. പക്ഷേ, ഇന്ത്യ ആവശ്യപ്പെടുന്നത് ഒരു പ്രതിപക്ഷ നേതാവുണ്ട്. ഇന്ത്യ ആവശ്യപ്പെടുന്ന ഒരു ശക്തനായ നേതാവുണ്ട്. കോടിക്കണക്കിന് ഇന്ത്യക്കാരും കോൺഗ്രസുകാരും ബിജെപി വിരുദ്ധരും ഒരു നേതാവിനെ തേടുന്നു. അത് താങ്കളാണ്. താങ്കളല്ലാതെ മറ്റാരുമില്ല. കാരണം ബിജെപിയേക്കാൾ വലിയ രാഷ്ട്രീയ പാർട്ടിയായി കോൺഗ്രസുണ്ട്. ഇപ്പോൾ കോൺഗ്രസ് ക്ഷയിച്ചിരിക്കയാണെങ്കിലും ഇന്ത്യയിലെ ഏത് ഗ്രാമത്തിലും അടിത്തറയുള്ള ഇന്ത്യയുടെ ഏത് ഗ്രാമത്തിലെയും മുക്കിലും മൂലയിലും സ്വാധീനമുള്ള പാർട്ടി തന്നെയാണ് കോൺഗ്രസ്.
ആ കോൺഗ്രസിന്റെ ഏറ്റവും വലിയ നേതാവാണ് രാഹുൽ ഗാന്ധി. ആ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി താങ്ങളാണ്. ആരാണ് ഇന്ത്യയിലെ ഇന്നത്തെ പ്രതിപക്ഷ നേതാവ് എന്നു ചോദിച്ചൽ കോൺഗ്രസുകാർക്ക് പോലും പറയാൻ സാധിക്കില്ല. ആ താങ്കൾ ഇങ്ങനെ ഒന്നോ രണ്ടോ യോഗത്തിൽ പങ്കെടുത്ത ശേഷം വിദേശത്തേക്ക് പോകുന്നത് മോശമാണ്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ തുറന്നു പറയില്ല, കാരണം നേതാക്കൾ സ്തുതിപാടകരാണ്. കോൺഗ്രസ് അണികൾക്ക് പറയാൻ വേദിയില്ല. അടുത്തിടെ മുത്തശ്ശിയുടെ കൂടെ ഹോളി ആഘോഷിക്കാനെന്ന് പറഞ്ഞ് താങ്കൾ വിദേശത്തേക്ക് പോയി. ഇറ്റലിക്കാരിയ മദാമ്മക്ക് എന്തു ഹോളി എന്നു ചോദിച്ചാൽ അതിന് മറുപടി പറയണം. വയ്യാതിരിക്കുന്ന മുത്തശ്ശിയെ കാണാൻ പോയി എന്നു പറഞ്ഞാൽ അത് നന്നായിരുന്നു. ഹോൡആഘോഷിക്കാൻ പോയി എന്നു പറഞ്ഞത് മോശമാണ്. എങ്കിൽ അമ്മൂമ്മ ഹോളി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ താങ്കൾ പുറത്തുവിടൂ. ആളുകൾ കാണട്ടെ, ആഘോഷിക്കട്ടെ.
തിരിച്ച് ഇങ്ങോട്ടു വരുന്നതിന് പകരം സിങ്കപ്പൂരിലും മലേഷ്യയുമാണ് പോയത്. താങ്കളുടെ അഴിമതിക്കാരായ അടുപ്പക്കാർ ഇപ്പോഴും ചുറ്റിപ്പറ്റി നടക്കുകയാണ്. താങ്കൾക്ക് എന്നാണ് സാധാരണക്കാർക്കൊപ്പം നിൽക്കുന്ന നേതാവായി ഉയരാൻ സാധിക്കുക? താങ്കളേക്കാൾ സമർത്ഥനായ എത്ര നേതാക്കളുണ്ട്. ശശി തരൂരും ജയറാം രമേശും സച്ചിൻ പൈലറ്റും അടക്കമുള്ളവർ കഴിവുള്ളവരാണ്. താങ്കൾ ജനങ്ങൾക്കിടയിൽ ഇറങ്ങി കഷ്ടപ്പെടുകയാണ് വേണ്ടത്. ജനകീയരായ നേതാക്കളെ ഒപ്പം നിർത്താൻ സാധിക്കണം. ചുറുചുറുക്കോടെ പ്രവർത്തിക്കുന്ന നേതാക്കൾക്കൊപ്പം നിലകൊള്ളുക. മമതയെയും മുലായത്തെയും പോലുള്ള ജനപിന്തുണയുള്ള നേതാക്കളെയും ഒപ്പം നിർത്താൻ രാഹുൽ ഗാന്ധീ താങ്കൾക്ക് ആകണം. അങ്ങനെ ചെയ്താൽ മാത്രമേ, താങ്കൾ കരുത്തനായ ജനനേതാവായി മാറുകയുള്ളൂ.