- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധിയെ എഐസിസി പ്രസിഡന്റ് ആകുമെന്ന വാർത്തയിൽ രാഹുലിന് പകരം 'പപ്പുമോൻ' എന്നാക്കി കൈരളി; തെറിവിളിയുമായി ഇടതുപക്ഷ വായനക്കാർ പോലും: കൈരളി പീപ്പിൾ പുലിവാല് പിടിച്ചത് ഇങ്ങനെ
തിരുവനന്തപുരം: 'ഒടുവിൽ സോണിയാ ഗാന്ധി പറഞ്ഞു; പാർട്ടിയെ ഇനി 'പപ്പുമോൻ' നയിക്കും; രാഹുൽ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് ദീപാവലിക്ക് ശേഷം'. സിപിഎമ്മിന്റെ ചാനലായ കൈരളി പീപ്പിളിന്റെ വെബ്‌സൈറ്റിൽ രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനാകുമെന്ന കാര്യം വ്യക്തമാക്കി പുറത്തുവന്ന വാർത്ത ഇങ്ങനെയായിരുന്നു. രാഹുലിന്റെ കടുത്ത എതിരാളികളായ ബിജെപിക്കാർ പോലും അദ്ദേഹത്തെ പപ്പുമോനാക്കാൻ ശ്രമിച്ചില്ല. ഇതിനിടെയാണ് കൈരളി പീപ്പിൾ അത്തരമൊരു കടുംകൈ ചെയ്തതത്. എന്തായാലും വാർത്തയിലെ തലക്കെട്ടിന്റെ പേരിൽ കൈരളി ചാനൽ കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. സിപിഎ സഖാക്കൾ പോലും രാഹുലിനെ അധിക്ഷേപിച്ച തലക്കെട്ടിന്റെ പേരിൽ പൊങ്കാലയിട്ടു. കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷാനാകാൻ ഒരുങ്ങുന്ന രാഹുലിനെ പപ്പുമോൻ എന്ന് വിശേഷിപ്പിച്ചതിൽ അമർഷം കൊണ്ട് തിളക്കുകയായിരുന്നു സൈബർ ലോകം. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രസിഡണ്ടാകുന്നു എന്ന വാർത്തയിൽ പപ്പുമോൻ കയറി വരേണ്ട കാര്യം എന്താണ് എന്ന ചോദ്യമാണഅ പൊതുവേ ഉയർന്നത്. പപ്പുമോൻ പ്രസിഡണ്ടാകും എന്ന് സോണിയാ ഗാന്
തിരുവനന്തപുരം: 'ഒടുവിൽ സോണിയാ ഗാന്ധി പറഞ്ഞു; പാർട്ടിയെ ഇനി 'പപ്പുമോൻ' നയിക്കും; രാഹുൽ അധ്യക്ഷ പദവി ഏറ്റെടുക്കുന്നത് ദീപാവലിക്ക് ശേഷം'. സിപിഎമ്മിന്റെ ചാനലായ കൈരളി പീപ്പിളിന്റെ വെബ്‌സൈറ്റിൽ രാഹുൽ ഗാന്ധി എഐസിസി അധ്യക്ഷനാകുമെന്ന കാര്യം വ്യക്തമാക്കി പുറത്തുവന്ന വാർത്ത ഇങ്ങനെയായിരുന്നു. രാഹുലിന്റെ കടുത്ത എതിരാളികളായ ബിജെപിക്കാർ പോലും അദ്ദേഹത്തെ പപ്പുമോനാക്കാൻ ശ്രമിച്ചില്ല. ഇതിനിടെയാണ് കൈരളി പീപ്പിൾ അത്തരമൊരു കടുംകൈ ചെയ്തതത്. എന്തായാലും വാർത്തയിലെ തലക്കെട്ടിന്റെ പേരിൽ കൈരളി ചാനൽ കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. സിപിഎ സഖാക്കൾ പോലും രാഹുലിനെ അധിക്ഷേപിച്ച തലക്കെട്ടിന്റെ പേരിൽ പൊങ്കാലയിട്ടു.
കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷാനാകാൻ ഒരുങ്ങുന്ന രാഹുലിനെ പപ്പുമോൻ എന്ന് വിശേഷിപ്പിച്ചതിൽ അമർഷം കൊണ്ട് തിളക്കുകയായിരുന്നു സൈബർ ലോകം. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രസിഡണ്ടാകുന്നു എന്ന വാർത്തയിൽ പപ്പുമോൻ കയറി വരേണ്ട കാര്യം എന്താണ് എന്ന ചോദ്യമാണഅ പൊതുവേ ഉയർന്നത്. പപ്പുമോൻ പ്രസിഡണ്ടാകും എന്ന് സോണിയാ ഗാന്ധി പറഞ്ഞു എന്നേ തോന്നൂ തലക്കെട്ട് കണ്ടാൽ. പൊങ്കാലയ്ക്ക് കാരണവും ഇത് തന്നെ.
രാഷ്ട്രീയമായി രാഹുൽ ഗാന്ധിയെ വിമർശിക്കാം, വിമർശിക്കണം. അല്ലാതെ ഇത്തരം എരപ്പത്തരം കാട്ടലല്ല ഒരു ജനതയുടെ ആത്മാവിഷ്‌കാരം - സോഷ്യൽ മീഡിയയിൽ കൈരളിക്കെതിരെ ഉയരുന്ന പ്രതികരണങ്ങളിൽ ഒന്നാണ് ഇത്. എതിർപ്പുകൾ ശക്തമായതോടെ കൈരളി തലക്കെട്ട് തിരുത്തി പപ്പുമോനെ ഒഴിവാക്കി. എന്നാലും സ്‌ക്രീൻ ഷോട്ടുകൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പറപറക്കുകയാണ്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകുമെന്ന് ഇപ്പോഴത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷയും രാഹുലിന്റെ മാതാവുമായ സോണിയാ ഗാന്ധി പ്രഖ്യാപിച്ച വാർത്ത ജനം ടി വിയും കൈരളി ടി വിയും കൊടുത്തതും ആളുകൾ താരതമ്യം ചെയ്യുന്നുണ്ട്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനാകും എന്ന മാന്യമായ തലക്കെട്ടാണ് ജനം ടി വി നൽകിയത്.
മുമ്പ് സി.പി.എം കാർ പഠിച്ചിരുന്നത് ഇ.എം.എസിൽ നിന്നാണ്. ഇപ്പോൾ അവർ പഠിക്കുന്നത് സംഘ പരിവാറിൽ നിന്നാണ്. അതുകൊണ്ടാണ് രാഹുൽ ഗാന്ധി എന്ന് പറയാൻ അറിയാത്തത്. അങ്ങ് ക്ഷമിച്ചേക്ക്. - കൈരളിയുടെ തലക്കെട്ടിനെപ്പറ്റി മുതിർന്ന മാധ്യമ പ്രവർത്തകനായ ബി ആർ പി ഭാസ്‌കറിന്റെ പ്രതികരണം ഇങ്ങനെയാണ്. മഞ്ഞ പത്രം ആകുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാവും. ലീവ് ഇറ്റ്. ഈ വെബ്ബ് ഡസ്‌കിൽ ഇരിക്കുന്ന ഊളയുണ്ടല്ലോ അവനെ തൂമ്പാപ്പണിക്ക് വിടണം. കൈരളി ഓൺലൈൻ മക്കളുടെ മുമ്പിൽ തുറക്കാറില്ല. മഞ്ഞപ്പത്ര രീതിയാണ് അവരുടേത്. മുമ്പും പല പരാതികളും ഉണ്ടായിട്ടുണ്ട്. അശ്ലീല തലക്കെട്ടാണ് അവർക്കിഷ്ടം - ഇങ്ങനെ പോകുന്നു കൈരളിയെ കുറ്റം പറഞ്ഞുകൊണ്ടുള്ള കമന്റുകൾ.
സിപിഎമ്മിന്റെ സംസ്‌കാരവും മുഖ്യശത്രു ആരാണെന്നും വിളിച്ചു പറയുന്ന പോസ്റ്റ്. കേരളത്തിൽ സി പി എമ്മിന്റെ മുഖ്യ ശത്രു കോൺഗ്രസ് തന്നെയാണ്. അല്ലാതെ ബിജെപിയും തങ്ങളും തമ്മിലാണ് പ്രധാന മത്സരം എന്ന് പറയാൻ ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കൾ സി പി എമ്മിനില്ല. - സി പി എം ചാനലായ കൈരളി കോൺഗ്രസിനെതിരെ ബോധപൂർവ്വം എഴുതുന്നു എന്ന തരത്തിലാണ് ആരോപണങ്ങൾ.