- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്ക് പരീക്ഷിച്ച് മടുത്ത രാഹുലിന് ഇനി പ്രിയങ്കയുടെ കൂട്ടുകൂടി വേണം; സഹോദരിയെ രാഷ്ട്രീയത്തിൽ ഇറക്കുന്ന കാര്യം സൂചിപ്പിച്ച് രാഹുൽ ഗാന്ധി; മോദിക്കെതിരെ വീണ്ടും കടുത്ത വിമർശനം
സമീപകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്തമാകുംവിധം തകർന്നുപോയ കോൺഗ്രസ്സിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് സഹോദരി പ്രിയങ്ക ഗാന്ധിയുടെ കൂടെ സഹായം തേടിയിരിക്കുകയാണ് രാഹുൽ ഇപ്പോൾ. മറ്റാരെക്കാളും താൻ പ്രിയങ്കയെ വിശ്വസിക്കുന്നുവെന്ന പ്രസ്താവനയോടെ രാഹുൽ സഹോദരിയെ രാഷ്ട്രീയത്തിൽ സജീവമാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു. പ്രിയങ്ക സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നതായി രാഹുൽ പറഞ്ഞു. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രിയങ്കയാണ്. പ്രിയങ്ക അതാഗ്രഹിക്കുന്നുണ്ടെങ്കിൽ അതിലേറ്റവും സന്തോഷിക്കുന്നത് താനായിരിക്കുമെന്നും രാഹുൽ പറഞ്ഞു. ആർ.എസ്.എസിന്റെ പരിശീലനത്തിൽ വളർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ കർഷകരുടെ അവസ്ഥ അറിയില്ലെന്ന് രാഹുൽ പറഞ്ഞു. സെൽഫിയെടുക്കുന്നതും വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതും മാത്രമല്ല രാഷ്ട്രീയമെന്നും രാഹുൽ മോദിയെ കളിയാക്കി. യു.പി.യിൽ വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്നും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ പറ
സമീപകാലത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ അപ്രസക്തമാകുംവിധം തകർന്നുപോയ കോൺഗ്രസ്സിനെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതിന് സഹോദരി പ്രിയങ്ക ഗാന്ധിയുടെ കൂടെ സഹായം തേടിയിരിക്കുകയാണ് രാഹുൽ ഇപ്പോൾ. മറ്റാരെക്കാളും താൻ പ്രിയങ്കയെ വിശ്വസിക്കുന്നുവെന്ന പ്രസ്താവനയോടെ രാഹുൽ സഹോദരിയെ രാഷ്ട്രീയത്തിൽ സജീവമാക്കാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
പ്രിയങ്ക സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെ താൻ സ്വാഗതം ചെയ്യുന്നതായി രാഹുൽ പറഞ്ഞു. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രിയങ്കയാണ്. പ്രിയങ്ക അതാഗ്രഹിക്കുന്നുണ്ടെങ്കിൽ അതിലേറ്റവും സന്തോഷിക്കുന്നത് താനായിരിക്കുമെന്നും രാഹുൽ പറഞ്ഞു.
ആർ.എസ്.എസിന്റെ പരിശീലനത്തിൽ വളർന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ കർഷകരുടെ അവസ്ഥ അറിയില്ലെന്ന് രാഹുൽ പറഞ്ഞു. സെൽഫിയെടുക്കുന്നതും വ്യാജ വാഗ്ദാനങ്ങൾ നൽകുന്നതും മാത്രമല്ല രാഷ്ട്രീയമെന്നും രാഹുൽ മോദിയെ കളിയാക്കി. യു.പി.യിൽ വിദ്വേഷ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്നും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ പറഞ്ഞു.
യുപിയിൽ ബിഎസ്‌പിയുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള സാധ്യതയും രാഹുൽ തള്ളി. മുലായം സിങ് യാദവിനെയും മായാവതിയെയും ഒരുപോലെ വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യുപിയിലെ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. അവിടെ സുസ്ഥിര ഭരണം കാഴ്ചവെക്കാൻ കോൺഗ്രസ്സിനേ സാധിക്കൂ എന്ന് ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങിയതായും രാഹുൽ പറഞ്ഞു.
യുപിയിൽ കോൺഗ്രസ്സിന്റെ പ്രചാരണത്തിന് പുതിയ ഊർജം പകരാൻ പ്രിയങ്കയുടെ വരവ് സഹായകമാകുമെന്നാണ് രാഹുലിന്റെ കണക്കുകൂട്ടൽ. എന്നാൽ, സജീവ രാഷ്ട്രീയത്തിലേക്ക് ഇതേവരെ ഇറങ്ങിയിട്ടില്ലാത്ത പ്രിയങ്ക യുപി തിരഞ്ഞെടുപ്പിനെ അതിന് വേദിയാക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.



