- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ടുപിൻവലിക്കൽ പാവപ്പെട്ടവർക്കെതിരായ നരേന്ദ്ര മോദിയുടെ യുദ്ധപ്രഖ്യാപനം; വിരലിലെണ്ണാവുന്ന വ്യവസായികൾക്കും എട്ടു ലക്ഷം കോടിയുടെ വായ്പാ കാലാവധി നീട്ടിനൽകിയ ബാങ്കുകാർക്കും വേണ്ടിയുള്ള നടപടിയെന്നും രാഹുൽ ഗാന്ധി
ദാദ്രി: പാവപ്പെട്ടവർക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തുകയാണു നോട്ടുനിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. വിരലിലെണ്ണാവുന്ന വ്യവസായികൾക്കും എട്ടു ലക്ഷം കോടിയുടെ വായ്പാ കാലാവധി നീട്ടിനൽകിയ ബാങ്കുകാർക്കും വേണ്ടിയുള്ള നടപടിയാണു കേന്ദ്രസർക്കാർ നടത്തിയതെന്നും രാഹുൽ പറഞ്ഞു. കാഷ്ലെസ് ഇക്കോണമിക്കായി പാവപ്പെട്ടവരുടെ കൈയിൽ പണമില്ലാത്ത അവസ്ഥയിലെത്തിക്കുകയായിരുന്നു കേന്ദ്രസർക്കാർ. അവർ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊള്ളടിക്കുയാണ് മോദി ചെയ്തതെന്നും രാഹുൽ പറഞ്ഞു. ബാങ്കിന്റെ പുറംവാതിലിലൂടെ അഴിമതിക്കാർക്ക് ആവശ്യമായ സഹായം ചെയ്തു നൽകുകയാണു സർക്കാർ. സാധാരണക്കാരെ തെരുവിലിറക്കുകയും ചെയ്തു. കള്ളപ്പണക്കാർ ആരുംതന്നെ പണത്തിനായി വരിനിൽക്കുന്നില്ല. രണ്ടായിരം രൂപയുടെ കള്ളനോട്ട് ഇതിനോടകം തന്നെ ഭീകരരുടെ കൈകളിൽ എത്തിക്കഴിഞ്ഞതായും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ജനസമ്പർക്ക പരിപാടിക്കാണു രാഹുൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ
ദാദ്രി: പാവപ്പെട്ടവർക്കെതിരായ യുദ്ധപ്രഖ്യാപനം നടത്തുകയാണു നോട്ടുനിരോധനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തതെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. വിരലിലെണ്ണാവുന്ന വ്യവസായികൾക്കും എട്ടു ലക്ഷം കോടിയുടെ വായ്പാ കാലാവധി നീട്ടിനൽകിയ ബാങ്കുകാർക്കും വേണ്ടിയുള്ള നടപടിയാണു കേന്ദ്രസർക്കാർ നടത്തിയതെന്നും രാഹുൽ പറഞ്ഞു.
കാഷ്ലെസ് ഇക്കോണമിക്കായി പാവപ്പെട്ടവരുടെ കൈയിൽ പണമില്ലാത്ത അവസ്ഥയിലെത്തിക്കുകയായിരുന്നു കേന്ദ്രസർക്കാർ. അവർ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊള്ളടിക്കുയാണ് മോദി ചെയ്തതെന്നും രാഹുൽ പറഞ്ഞു.
ബാങ്കിന്റെ പുറംവാതിലിലൂടെ അഴിമതിക്കാർക്ക് ആവശ്യമായ സഹായം ചെയ്തു നൽകുകയാണു സർക്കാർ. സാധാരണക്കാരെ തെരുവിലിറക്കുകയും ചെയ്തു. കള്ളപ്പണക്കാർ ആരുംതന്നെ പണത്തിനായി വരിനിൽക്കുന്നില്ല. രണ്ടായിരം രൂപയുടെ കള്ളനോട്ട് ഇതിനോടകം തന്നെ ഭീകരരുടെ കൈകളിൽ എത്തിക്കഴിഞ്ഞതായും രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ജനസമ്പർക്ക പരിപാടിക്കാണു രാഹുൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ എത്തിയത്.



