- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നു രാഹുൽ ഗാന്ധി; മാനനഷ്ടക്കേസിൽ വിചാരണ നേരിടാൻ തയ്യാർ; വിചാരണയ്ക്കായി നേരിട്ടു ഹാജരാകണമെന്നു സുപ്രീം കോടതി
ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസുകാരെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മാനനഷ്ടക്കേസിൽ വിചാരണ നേരിടാൻ തയ്യാറെന്നും രാഹുൽ വ്യക്തമാക്കി. അപകീർത്തി കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപിച്ച ഹർജി അദ്ദേഹം പിൻവലിച്ചു. വിചാരണയ്ക്കായി രാഹുൽ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. രാഹുലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലാണ് രാഹുൽ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും വാക്കുകൾ പിൻവലിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ സഹോദരൻ പറഞ്ഞ കാര്യങ്ങളാണ് താനും പറഞ്ഞത്. ഇത് ഇനിയും ആവർത്തിക്കും. ആർഎസ്എസ് സമർപിച്ച അപകീർത്തി കേസിൽ വിചാരണ നേരിടാൻ തയ്യാറാണെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, വിചാരണയ്ക്ക് കീഴ്കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഓഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഗാന്ധിജിയെ വധിച്ചത് ആർഎസ്എസുകാരാണെന്ന പരാമ

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ കൊലപാതകത്തിനു പിന്നിൽ ആർഎസ്എസുകാരെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മാനനഷ്ടക്കേസിൽ വിചാരണ നേരിടാൻ തയ്യാറെന്നും രാഹുൽ വ്യക്തമാക്കി.
അപകീർത്തി കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപിച്ച ഹർജി അദ്ദേഹം പിൻവലിച്ചു. വിചാരണയ്ക്കായി രാഹുൽ നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
രാഹുലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലാണ് രാഹുൽ പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നും വാക്കുകൾ പിൻവലിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചത്. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെയുടെ സഹോദരൻ പറഞ്ഞ കാര്യങ്ങളാണ് താനും പറഞ്ഞത്. ഇത് ഇനിയും ആവർത്തിക്കും. ആർഎസ്എസ് സമർപിച്ച അപകീർത്തി കേസിൽ വിചാരണ നേരിടാൻ തയ്യാറാണെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, വിചാരണയ്ക്ക് കീഴ്കോടതിയിൽ നേരിട്ട് ഹാജരാകുന്നത് ഓഴിവാക്കണമെന്ന രാഹുലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
ഗാന്ധിജിയെ വധിച്ചത് ആർഎസ്എസുകാരാണെന്ന പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മാനനഷ്ട കേസ് ഒത്തുതീർപ്പാക്കണമെന്ന സുപ്രീംകോടതിയുടെ നിർദ്ദേശം നേരത്തെ രാഹുൽ തള്ളിയിരുന്നു. ഖേദപ്രകടനം നടത്താൻ തയ്യാറല്ലെന്ന് രാഹുൽ അറിയിച്ച സ്ഥിതിക്ക് വിചാരണയുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അപകീർത്തി കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി രാഹുൽ സമർപ്പിച്ച ഹർജി മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് ഇതേ ആവശ്യം ഉന്നയിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ സുപ്രീംകോടതിയെ സമീപിച്ചത്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുൽ ആർഎസ്എസുകാർക്കെതിരായ പരാമർശം നടത്തിയത്. മഹാത്മാ ഗാന്ധിയെ കൊന്നത് ആർഎസ്എസുകാരാണെന്നായിരുന്നു രാഹുൽ പറഞ്ഞത്. ഇതിനെതിരെ ആർഎസ്എസ് പ്രവർത്തകൻ കോടതിയെ സമീപിക്കുകയായിരുന്നു.

