- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കള്ളങ്ങൾക്കുള്ള മറുപടി പാർലമെന്റിൽ നൽകുമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സത്യമെന്താണെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു. എനിക്കും എന്റെ പാർട്ടിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് സർക്കാർ ഉന്നയിക്കുന്നത്. തെറ്റായ ആരോപണങ്ങൾക്കുള്ള മറുപടി ഉടൻ നൽകുമെന്
ന്യൂഡൽഹി: സർക്കാർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന കള്ളങ്ങൾക്കുള്ള മറുപടി പാർലമെന്റിൽ നൽകുമെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. സത്യമെന്താണെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു. എനിക്കും എന്റെ പാർട്ടിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണമാണ് സർക്കാർ ഉന്നയിക്കുന്നത്. തെറ്റായ ആരോപണങ്ങൾക്കുള്ള മറുപടി ഉടൻ നൽകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്നലെ ലോക്‌സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. രോഹിത് വെമുലയുടെയും ജെ.എൻ.യുവിലെ വിവാദങ്ങളും ചർച്ച ചെയ്യുന്നതിനിടെയായിരുന്നു രാഹുലിനും കോൺഗ്രസിനുമെതിരെ വിമർശനം ഉന്നയിച്ചത്. ഈ ഇടങ്ങളിൽ എവിടെയെങ്കിലും രണ്ട് പ്രാവശ്യം രാഹുൽ ഗാന്ധിയെ കണ്ടിട്ടുണ്ടോ? കണ്ടിട്ടുണ്ടാകില്ല കാരണം അദ്ദേഹം എല്ലാത്തിലും രാഷ്ട്രീയ അവസരങ്ങൾ ഉണ്ടാക്കുകയാണെന്നുമാണ് സ്മൃതി ഇറാനി ആരോപിച്ചത്.


