- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വിറ്ററിൽ തരൂരിനെ വെട്ടി രാഹുൽ ഗാന്ധി കോൺഗ്രസ് നേതാക്കളിൽ ഒന്നാമനായി; ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന കോൺഗ്രസ് നേതാവ് എന്ന സ്ഥാനവും ഇനി കോൺഗ്രസ് അധ്യക്ഷന് തന്നെ: രാഹുൽ തന്നെ മറികടന്നതിൽ സന്തോഷം മാത്രമെന്ന് ശശി തരൂർ
ന്യൂഡൽഹി: ട്വിറ്ററിൽ ശശി തരൂരിനെ വെട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന കോൺഗ്രസ് നേതാവ് എന്ന സ്ഥാനം ഇനി മുതൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സ്വന്തം. തന്റെ തൊട്ടുമുന്നിലുണ്ടായിരുന്ന ശശി തരൂരിനെ പിന്നിലാക്കി രാഹുൽ ഒന്നാമനായി.. 6.77 ദശലക്ഷം(6,771,149) ആളുകളാണ് നിലവിൽ രാഹുലിനെ പിന്തുടരുന്നത്. അതേസമയം 6.7 ദശലക്ഷം(6,696,520) പേരാണ് ട്വിറ്ററിൽ തരൂരിനെ പിന്തുടരുന്നത്. ട്വിറ്ററിൽ രാഹുൽ തന്നെ മറികടന്നതിൽ സന്തോഷമേയുള്ളുവെന്ന് തരൂർ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ട്വിറ്ററിൽ സജീവമാകാൻ രാഹുലിനോട് വർഷങ്ങളായി പറയാറുണ്ടായിരുന്നതായും തരൂർ കൂട്ടിച്ചേർത്തു. അതേസമയം ട്വിറ്ററിൽ മാത്രമല്ല മറ്റ് സാമൂഹിക മാധ്യമങ്ങളിലും രാഹുലിന്റെ ജനപ്രീതി അതിവേഗം വർധിക്കുന്നതായി കോൺഗ്രസിന്റെ സോഷ്യൽമീഡിയ മേധാവി ദിവ്യ സ്പന്ദന പറഞ്ഞു. 42.3 ദശലക്ഷം(42,290543) ആളുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ പിന്തുടരുന്നത്.
ന്യൂഡൽഹി: ട്വിറ്ററിൽ ശശി തരൂരിനെ വെട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന കോൺഗ്രസ് നേതാവ് എന്ന സ്ഥാനം ഇനി മുതൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് സ്വന്തം. തന്റെ തൊട്ടുമുന്നിലുണ്ടായിരുന്ന ശശി തരൂരിനെ പിന്നിലാക്കി രാഹുൽ ഒന്നാമനായി..
6.77 ദശലക്ഷം(6,771,149) ആളുകളാണ് നിലവിൽ രാഹുലിനെ പിന്തുടരുന്നത്. അതേസമയം 6.7 ദശലക്ഷം(6,696,520) പേരാണ് ട്വിറ്ററിൽ തരൂരിനെ പിന്തുടരുന്നത്. ട്വിറ്ററിൽ രാഹുൽ തന്നെ മറികടന്നതിൽ സന്തോഷമേയുള്ളുവെന്ന് തരൂർ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ട്വിറ്ററിൽ സജീവമാകാൻ രാഹുലിനോട് വർഷങ്ങളായി പറയാറുണ്ടായിരുന്നതായും തരൂർ കൂട്ടിച്ചേർത്തു. അതേസമയം ട്വിറ്ററിൽ മാത്രമല്ല മറ്റ് സാമൂഹിക മാധ്യമങ്ങളിലും രാഹുലിന്റെ ജനപ്രീതി അതിവേഗം വർധിക്കുന്നതായി കോൺഗ്രസിന്റെ സോഷ്യൽമീഡിയ മേധാവി ദിവ്യ സ്പന്ദന പറഞ്ഞു. 42.3 ദശലക്ഷം(42,290543) ആളുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററിൽ പിന്തുടരുന്നത്.