- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഭവ ബഹുലമായ പകലിന് ഒടുവിൽ രാഹുലും പ്രിയങ്കയും ലംഖിപൂരിൽ; കൊലപ്പെട്ട കർഷകന്റെത് ഉൾപ്പടെ മുഴുവൻ വീടുകളും സന്ദർശിച്ച് ഏഴംഗ സംഘം; നീതി നടപ്പാകും വരെ കൂടെയുണ്ടാകും എന്ന് രാഹുലിന്റെയും പ്രിയങ്കയുടെയും ഉറപ്പ്; സംഘർഷവുമായി ബന്ധപ്പെട്ട കേസ് നാളെ സുപ്രീംകോടതിക്ക് മുൻപിൽ
ലക്നൗ: സംഭവബഹുലമായ പകലിനൊടുവിൽ രാഹുലും പ്രിയങ്കയും ലംഖിപൂരിൽ എത്തി.ബുധനാഴ്ച രാത്രി ഏഴോടെ ലഖിംപുരിലെത്തിയ രാഹുലും പ്രിയങ്കയും ഉൾപ്പെട്ട കോൺഗ്രസിന്റെ ഏഴംഗ സംഘം കൊല്ലപ്പെട്ട കർഷരുടെ വീടുകൾ സന്ദർശിക്കുകയാണ്. ആദ്യം സന്ദർശിച്ചത് സംഘർഷത്തിൽ കൊല്ലപ്പെട്ട ലവ്പ്രിത് സിങ്ങിന്റെ വീടാണ്.കൊല്ലപ്പെട്ട പ്രാദേശിക മാധ്യമ പ്രവർത്തകന്റെ കുടുംബത്തെയും സംഘം സന്ദർശിച്ചു. നീതി നടപ്പാവുംവരെ കൂടെയുണ്ടാവുമെന്ന് രാഹുലും പ്രിയങ്കയും ഉറപ്പുനൽകി.
വൈകീട്ട് അഞ്ചോടെ രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം സീതാപൂരിൽ പ്രിയങ്കയെ കസ്റ്റഡിയിൽ പാർപ്പിച്ച ഗസ്റ്റ് ഹൗസിലെത്തി. 58 മണിക്കൂർ നീണ്ട തടവിനുശേഷം പുറത്തിറങ്ങിയ പ്രിയങ്കയെയും കൂട്ടി രണ്ടു വാഹനങ്ങളിലായി ലഖിംപൂരിലേക്ക് തിരിച്ചു. പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ, പ്രിയങ്കയ്ക്കൊപ്പം അറസ്റ്റിലായ രാജ്യസഭാംഗം ദീപേന്ദർ സിങ് ഹൂഢ, എ.ഐ.സി.സി. സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഡൽഹിയിൽനിന്ന് രാഹുൽ ഉച്ചയ്ക്ക് 12.30-ഓടെയാണ് ലഖിംപുരിലേക്ക് പുറപ്പെട്ടത്. രണ്ടുമണിയോടെ ലഖ്‌നൗ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ യു.പി. പൊലീസ് തടഞ്ഞു. പൊലീസ് വാഹനത്തിൽ ലഖിംപുരിലെത്തിക്കുമെന്ന അധികൃതരുടെ നിർദ്ദേശം തള്ളിയ രാഹുൽ ലഖ്‌നൗ വിമാനത്താവളത്തിൽ ഒന്നര മണിക്കൂറോളം കുത്തിയിരുന്നു പ്രതിഷേധിച്ചു. തുടർന്നാണ് സ്വന്തം വാഹനത്തിൽ പോകാൻ അനുമതി ലഭിച്ചത്.
നേരത്തെ ഇരുവർക്കും യുപി സർക്കാർ അനുമതി നിഷേധിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെടുകയായിരുന്നു. പ്രധാനമന്ത്രി സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റിപ്പോർട്ട് തേടി. തുടർന്ന് യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. ഇതിന് പിന്നാലെയാണ് ഇരുവർക്കും മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ കാണാൻ യുപി സർക്കാർ അനുമതി നൽകിയത്.
ഇതിനിടെ ലഖിംപുർ ഖേരിയിൽ മരിച്ച കർഷകരുടെയും മാധ്യമപ്രവർത്തകന്റെയും കുടുംബങ്ങൾക്ക് ഇരു സംസ്ഥാനങ്ങളും ധനസഹായം പ്രഖ്യാപിച്ചു. 50 ലക്ഷം രൂപവീതം സഹായം നൽകുമെന്ന് മുഖ്യമന്ത്രിമാർ ലക്നൗ വിമാനത്താവളത്തിൽ പ്രഖ്യാപിച്ചു. സമാജ്‌വാദി പാർട്ടി, ആം ആദ്മി പാർട്ടി, ബഹുജൻ സമാജ്‌വാദി പാർട്ടി നേതാക്കളും ലഖിംപുർ ഖേരി സന്ദർശിക്കുമെന്നു വിവരമുണ്ട്.
അതേസമയം സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായുള്ള ബെഞ്ച് നാളെ കേസ് പരിഗണിക്കും.
മറുനാടന് മലയാളി ബ്യൂറോ