- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി രാഹുൽ ഗാന്ധിയുടെ ഇടപെടലും; ഇന്റർനെറ്റ് നിഷ്പക്ഷത ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ; കുറച്ചുപേർക്കായി നിജപ്പെടുത്തില്ലെന്നു ടെലികോം മന്ത്രിയുടെ മറുപടി
ന്യൂഡൽഹി: ഇന്റർനെറ്റ് നിഷ്പക്ഷത ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്റർനെറ്റ് സമത്വത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് പിൻവലിക്കണമെന്നും ഇക്കാര്യം പാർലമെന്റ് വിശദമായി ചർച്ച ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ബുധനാഴ്ച പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീ
ന്യൂഡൽഹി: ഇന്റർനെറ്റ് നിഷ്പക്ഷത ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്റർനെറ്റ് സമത്വത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നത് പിൻവലിക്കണമെന്നും ഇക്കാര്യം പാർലമെന്റ് വിശദമായി ചർച്ച ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ബുധനാഴ്ച പാർലമെന്റിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അതേസമയം, യുവജനതയുടെ ഇന്റർനെറ്റ് അവകാശത്തെ സർക്കാർ പിന്തുണയ്ക്കുന്നെന്നും ഇന്റർനെറ്റ് എല്ലാവർക്കുമുള്ളതാണെന്നും ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് സഭയെ അറിയിച്ചു.
ഈ ഗവൺമെന്റിന് ഇന്റർനെറ്റിനെ കോർപ്പറേറ്റുകൾക്ക് വിൽക്കാനാണ് താൽപര്യമെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ പറഞ്ഞു. ഇന്റർനെറ്റ് സമത്വം വളരെ പ്രധാനപ്പെട്ട പ്രശ്‌നമാണ്. എല്ലാവർക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അധികാരമുണ്ട്. സോഷ്യൽ മീഡിയയിൽ എല്ലാവരും ഇന്റർനെറ്റ് സമത്വത്തെപ്പറ്റി സംസാരിക്കാറുണ്ട്. എന്നാൽ ഇതൊന്നും പരിഗണിക്കാതെ കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത. ട്രായിയുമായി ചർച്ച നടത്തുന്നത് നിർത്തണമെന്നും ഇന്റർനെറ്റ് സമത്വത്തിനായി ഒരു നിയമം വരണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
വിഷയത്തിൽ നിലവിലെ നിയമം മാറ്റണമെന്നും അല്ലെങ്കിൽ പുതിയ നിയമം കൊണ്ടുവരണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ ആവശ്യപ്പെട്ടു. അതേസമയം, ഇന്റർനെറ്റ് എല്ലാവർക്കും തുല്യമാണെന്നും കുറച്ചുപേർക്കു മാത്രമായി നിജപ്പെടുത്തില്ലെന്നുമാണ് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് മറുപടി നൽകിയത്.
യുവജനതയുടെ ഇന്റർനെറ്റ് അവകാശത്തെ സർക്കാർ പിന്തുണയ്ക്കുന്നു. ഇന്റർനെറ്റ് എല്ലാവർക്കുമുള്ളതാണ്. എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. ടെലികോം റെഗുലേറ്ററി അഥോറിറ്റി(ട്രായ്)യുടെ നിർദേശങ്ങൾ ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും രവിശങ്കർ പ്രസാദ് കൂട്ടിച്ചേർത്തു.
നെറ്റ് ന്യൂട്രാലിറ്റി സംബന്ധിച്ച വിഷയങ്ങൾ പരിശോധിച്ച് പ്രശ്‌നപരിഹാരം കാണാൻ കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. നേരത്തെ സിപിഐ(എം) ഉൾപ്പെടെയുള്ള രാഷ്ട്രീയ കക്ഷികൾ നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി രംഗത്തെത്തിയിരുന്നു.