- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൗരിയമ്മ പ്രചോദനമെന്ന് രാഹുൽ ഗാന്ധി; കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്നു; അനുശോചനമറിയിച്ച് രാഹുൽ
തിരുവനന്തപുരം: കെആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി. നിരവധി പേർക്ക് പ്രചോദനമായി ഗൗരിയമ്മയുടെ ഓർമ്മകൾ നിലനിൽക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
'കെ ആർ ഗൗരിയമ്മയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ സാന്നിധ്യമെന്ന നിലയിൽ നിരവധി പേർക്ക് പ്രചോദനമാണ് ഗൗരിയമ്മ. അവരുടെ മഹത്തായ ജീവിതയാത്രക്ക് വിട'. രാഹുൽ ട്വീറ്റ് ചെയ്തു.
കേരള രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വത്തിനുടമയായിരുന്ന കെ ആർ ഗൗരിയമ്മ സമാനതകളില്ലാത്ത നേതാവായിരുന്നുവെന്നാണ് ജോസഫ് അനുസ്മരിച്ചത്. കാർഷിക പരിഷ്ക്കരണം അടക്കമുള്ള വിപ്ലവകരമായ നിയമങ്ങളുടെ ചാലകശക്തിയായിരുന്നു ഗൗരിയമ്മ. റവന്യൂ, കൃഷി അടക്കമുള്ള വകുപ്പുകൾ ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്തു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിൽ ഉറച്ചു നിന്നു. അസാധ്യമെന്നു തോന്നുന്നതിനെ സാധ്യമാക്കിയ ധീര വനിതയായിരുന്നു ഗൗരിയമ്മയെന്നും പിജെ ജോസഫ് പറഞ്ഞു.
കരുത്തുറ്റ വനിതയെന്നാണ് കോൺഗ്രസ് നേതാവ് വയലാർ രവി ഗൗരിയമ്മയെ വിശേഷിപ്പിച്ചത്. കേരള രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൽ നിറഞ്ഞു നിന്ന വ്യക്തിത്വത്തിനുടമയായിരുന്ന കെ ആർ ഗൗരിയമ്മ സമാനതകളില്ലാത്ത നേതാവായിരുന്നുവെന്നാണ് ജോസഫ് അനുസ്മരിച്ചത്. കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയെയാണ് നഷ്ടമായതെന്ന് അനുസ്മരിച്ച വയലാർ രവി പറഞ്ഞു. താനുമായി വലിയ ആത്മബന്ധം കാത്തു സൂക്ഷിച്ചിരുന്ന നേതാവായിരുന്നു ഗൗരിയമ്മയെന്നും വയലാർ രവി ഓർമ്മിച്ചു.
മറുനാടന് മലയാളി ബ്യൂറോ