- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാറിനെതിരെ കാര്യങ്ങൾ ശക്തമായി 'ഊന്നിപ്പറയാൻ' രാഹുൽ ഗാന്ധി 'തുണ്ടുകലസാസ്' കയ്യിൽ കരുതി; പത്ര ഫോട്ടോഗ്രാഫർ പണി കൊടുത്തപ്പോൾ പാർലമെന്റ് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ
ന്യൂഡൽഹി: ലളിത് മോദി വിഷയത്തിൽ കലങ്ങിയ ഒരു പാർലമെന്റ് ദിനം കൂടിയാണ് ഇന്ന് കടന്നുപോയത്. ഇതിനിടെയാണ് മോദിക്കെതിരെ ശക്തമായ ആരോപമങ്ങൾ ഉന്നയിക്കാൻ എത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വീണ്ടും പണി കിട്ടിയത്. മോദിക്കെതിരെ പാർലമെന്റിൽ ഉന്നയിക്കാനുള്ള ആരോപണങ്ങൾ മറക്കാതിരിക്കാൻ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എഴുതിക്കൊണ്ടു
ന്യൂഡൽഹി: ലളിത് മോദി വിഷയത്തിൽ കലങ്ങിയ ഒരു പാർലമെന്റ് ദിനം കൂടിയാണ് ഇന്ന് കടന്നുപോയത്. ഇതിനിടെയാണ് മോദിക്കെതിരെ ശക്തമായ ആരോപമങ്ങൾ ഉന്നയിക്കാൻ എത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വീണ്ടും പണി കിട്ടിയത്. മോദിക്കെതിരെ പാർലമെന്റിൽ ഉന്നയിക്കാനുള്ള ആരോപണങ്ങൾ മറക്കാതിരിക്കാൻ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എഴുതിക്കൊണ്ടു വന്ന തുണ്ടുപേപ്പറിന്റെ ചിത്രം പുറത്തുവന്നതാണ് രാഹുലിന് ക്ഷീണമായത്. ഈ പേപ്പർ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
ബുധനാഴ്ച പാർലമെന്റിൽ സംസാരിക്കാൻ രാഹുൽ അക്കമിട്ടെഴുതിക്കൊണ്ടുവന്ന വിഷയങ്ങളടങ്ങിയ പേപ്പറിന്റെ ചിത്രം ദി ടെലഗ്രാഫ് എന്ന പത്രത്തിലെ ഫോട്ടോഗ്രാഫറാണ് പകർത്തിയത്. രാഹുലിന്റെ 'ചീറ്റ് ഷീറ്റ്' ഇന്നത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ചതോടെ സംഭവം വൈറലായി. ഇംഗ്ലീഷ് ഭാഷയിൽഎഴുതിയിരിക്കുന്ന കുറിപ്പ് വ്യക്തമായി വായിക്കാനാകും. മഹാത്മാഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരുടെ കാര്യമടക്കം രാഹുൽ അന്നേ ദിവസം പാർലമെന്റിൽ പറഞ്ഞ പല കാര്യങ്ങളും ഇതിൽ എഴുതിയിട്ടുണ്ട്.
ഇപ്പോൾ രാഹുലിനെതിരെ ട്വിറ്ററിൽ വിമർശനങ്ങളും ആക്ഷേപങ്ങളും ഉയർന്നുകൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധി അറിവില്ലാത്തൊരു വിദഗ്ദ്ധനാണെന്നും എഴുതിക്കൊടുക്കുന്നത് വായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അതിനാൽ യുവനേതാവെന്ന് അറിയപ്പെടുകയാണെന്നും ട്വിറ്ററിലൊരാൾ കുറിച്ചു.
സംസാരിക്കാനുള്ള പോയിന്റുകൾ കുറിച്ചു കൊണ്ടുവരുന്നത് തെറ്റല്ലെന്നും എന്നാൽ അതിൽ ഗാന്ധിജിയുടെ കുരങ്ങന്മാരുടെ കഥയും മറ്റും എഴുതേണ്ട ആവശ്യമുണ്ടോ എന്നുമാണ് ഒരു കൂട്ടരുടെ ചോദ്യം. മക്കൾക്ക് താൽപര്യമില്ലാത്തൊരു കരിയറിലേക്ക് അവരെ തള്ളിവിടുന്ന മാതാപിതാക്കളെയാണ് രാഹുലിന്റെ ചീറ്റ് ഷീറ്റിലൂടെ വ്യക്തമാകുന്നതെന്നും ഒരാൾ കുറിച്ചിട്ടുണ്ട്. മുമ്പ് നേപ്പാൾ ഭൂകമ്പത്തിൽ മരിച്ചവർക്കുള്ള അനുശോചനക്കുറിപ്പ് രാഹുൽ മൊബൈൽ ഫോൺ നോക്കി എഴുതിയതിന്റെ ചിത്രവും വൈറലായിരുന്നു.