- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റെക്കോർഡ് ഭേദിച്ചുള്ള പണപ്പെരുത്തിന് ഉത്തരവാദി ഒറ്റ വ്യക്തി; പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തി രാഹുൽ
ന്യൂഡൽഹി: പെട്രോൾ വില രാജ്യത്തെ റെക്കോർഡ് നിരക്കിൽ കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് റെക്കോർഡ് ഭേദിച്ചുള്ള പണപ്പെരുത്തിന് കാരണക്കാരൻ ഒരേയൊരു വ്യക്തിയാണെന്ന് രാഹുൽ പറഞ്ഞു.
പെട്രോൾ വില കുതിച്ചുയരുന്നതിൽ കേന്ദ്ര സർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കുറ്റപ്പെടുത്തിയ രാഹുൽ രാജ്യത്തെ ഉയർന്ന പണപ്പെരുത്തിന്റെ പ്രധാന കാരണം ഇതാണെന്നും ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
रिकॉर्ड तोड़ महंगाई के लिए पेट्रोल के दाम ज़िम्मेदार हैं।
- Rahul Gandhi (@RahulGandhi) October 1, 2021
रिकॉर्ड तोड़ पेट्रोल दामों के लिए केंद्र सरकार ज़िम्मेदार है।
सारे ग़लत रिकॉर्ड तोड़ने के लिए एक व्यक्ति ज़िम्मेदार है। #PetrolPrice pic.twitter.com/75mpmvEYtd
'റെക്കോർഡ് ഭേദിച്ചുള്ള പണപ്പെരുത്തിന് ഉത്തരവാദി പെട്രോൾ വിലയാണ്. റെക്കോർഡ് ഭേദിച്ചുള്ള പെട്രോൾ വിലക്ക് ഉത്തരവാദി കേന്ദ്ര സർക്കാരാണ്. എല്ലാ മോശം റെക്കോർഡുകളുടേയും ഉത്തരവാദി ഒറ്റ വ്യക്തിയാണ്', രാഹുൽ ട്വീറ്റ് ചെയ്തു.
ന്യൂസ് ഡെസ്ക്