ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനുവരി 10 മുതൽ മുൻനിര ആരോഗ്യ പ്രവർത്തകർക്കും 60 കഴിഞ്ഞ ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവർക്കും ബൂസ്റ്റർ ഡോസ് നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.

'ബൂസ്റ്റർ ഡോസ് നൽകണമെന്ന തന്റെ നിർദ്ദേശം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇത് ശരിയായ നടപടിയാണ്. വാക്‌സിനുകളുടെയും ബൂസ്റ്ററുകളുടെയും സുരക്ഷ രാജ്യത്തെ ജനങ്ങളിലേക്കെത്തണം' -ട്വിറ്ററിൽ രാഹുൽ കുറിച്ചു. ഡിസംബർ 22ലെ ട്വീറ്റിലാണ് രാജ്യത്തെ ജനങ്ങൾക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് ആവശ്യപ്പെട്ടത്.

നമ്മുടെ ജനസംഖ്യയിൽ ഭൂരിഭാഗവും ഇപ്പോഴും വാക്‌സിനേഷൻ എടുത്തിട്ടില്ല. ഇന്ത്യൻ സർക്കാർ എപ്പോഴാണ് ബൂസ്റ്റർ ഷോട്ടുകൾ ആരംഭിക്കുക എന്നും രാഹുൽ ചോദിച്ചിരുന്നു.