- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ രാഹുൽ ജനങ്ങൾക്കിടയിലേക്ക്; കർഷകരുമായുള്ള ചർച്ചയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷൻ പോയത് ട്രെയിനിലെ ജനറൽ ക്ലാസിൽ
ന്യൂഡൽഹി: കർഷകരുമായി കൂടിക്കാഴ്ച നടത്താൻ രാഹുൽ ഗാന്ധി പഞ്ചാബിലേക്ക്. ഡൽഹിയിൽ നിന്നും അദ്ദേഹം ട്രെയിനിലെ സ്ലീപ്പർ ക്ലാസിലാണ് അദ്ദേഹം പഞ്ചാബിലേക്ക് യാത്ര തിരിച്ചത്. പിന്നീട് ജനറൽ കോച്ചിലും രാഹുൽ യാത്രചെയ്തു. കർഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനാണ് താൻ പഞ്ചാബിലേക്ക് യാത്ര തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'പഞ്ചാബ

ന്യൂഡൽഹി: കർഷകരുമായി കൂടിക്കാഴ്ച നടത്താൻ രാഹുൽ ഗാന്ധി പഞ്ചാബിലേക്ക്. ഡൽഹിയിൽ നിന്നും അദ്ദേഹം ട്രെയിനിലെ സ്ലീപ്പർ ക്ലാസിലാണ് അദ്ദേഹം പഞ്ചാബിലേക്ക് യാത്ര തിരിച്ചത്. പിന്നീട് ജനറൽ കോച്ചിലും രാഹുൽ യാത്രചെയ്തു. കർഷകരുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാനാണ് താൻ പഞ്ചാബിലേക്ക് യാത്ര തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'പഞ്ചാബിന്റെ നെല്ലറ' എന്ന് അറിയപ്പെടുന്ന ഖന്ന, ഗോപിന്ദ്ഘർ എന്നീ പ്രദേശങ്ങൾ സന്ദർശിച്ച് അവിടുത്തെ കർഷകരുടെ സ്ഥിതിഗതികൾ അറിയുക എന്നതാണ് യാത്രയുടെ ലക്ഷ്യം. കാലം തെറ്റിയ മഴമൂലം വിള നഷ്ടത്താലും ഉള്ള വിളകൾക്ക് വില കിട്ടാതെയും ഇവിടെയുള്ള കർഷകർ ദുരിതത്തിലാണെന്ന വിവരത്തെ തുടർന്നാണ് അദ്ദേഹം പുറപ്പെട്ടത്.
മേഖലയിലെ കർഷകരുടെ സ്ഥിതി ദയനീയമാണെന്നും അതിനാൽ അവരെ നേരിട്ട് കാണുകയാണ് ഉദ്ദേശ്യമെന്നും രാഹുൽ പറഞ്ഞു. മോദി സർക്കാറിന്റെ ഭൂപരിഷ്‌കരണ നയത്തിനെതിരെ സന്ധിയില്ലാ സമരം നടത്തുമെന്നും രാഹുൽ പറഞ്ഞു. കർഷകർക്ക് അവരുടെ ഭൂമി അന്യമാക്കാനാണ് നീക്കം. ഇതിനെരെ പൊരുതുമെന്നും രാഹുൽ പറഞ്ഞു.
നിരവധി പാർട്ടി നേതാക്കൾ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. കടബാധ്യതയും കാർഷിക തകർച്ചയും മൂലം നിരവധി കർഷകർ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തിരുന്നു. ട്രെയിനിന്റെ ജനലിനരികിലുള്ള സീറ്റിലാണ് ചാര നിറത്തിലുള്ള ടീ ഷർട്ടും അണിഞ്ഞ് രാഹുലിന്റെ യാത്ര.

മോദി സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി പദയാത്രക്ക് രാഹുൽ ഗാന്ധി പദ്ധതിയിട്ടിരുന്നു. തന്റെ 56 ദിവസത്തെ അജ്ഞാത വാസത്തിനുശേഷം തിരികെയത്തെിയ രാഹുൽ ബിജെപി സർക്കാറിന്റെ നയങ്ങൾക്കെതിരെ കടുത്ത ആക്രമണമാണ് നടത്തുന്നത്. രാജ്യത്തെ കർഷകരുടെ പ്രശ്‌നങ്ങളാണ് ഇപ്പോൾ രാഹുലിന്റെ ആയുധം.
മഴയെ തുടർന്ന് വിളകൾ വിൽക്കാൻ കഴിയാതെ നിരവധി കർഷകർ പഞ്ചാബിൽ ആത്മഹത്യ ചെയ്തിരുന്നു. അമൃത്സറിലും ജലന്തറിലും ക്ഷുഭിതരായ കർഷകർ റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് സമരം നടത്തിയത് ട്രെയിൻ ഗതാഗതത്തെ ബാധിച്ചു.
ഭൂമിയേറ്റെടുക്കൽ ബില്ലിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച കർഷക റാലിയിൽ രാഹുൽ പങ്കെടുത്തിരുന്നു. വെള്ളപ്പൊക്കത്തിൽ തകർന്നടിഞ്ഞ കേദാർനാഥിലേക്ക് രാഹുൽ ട്രക്കിങ് നടത്തിയതും വാർത്തയായി. കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സാധാരണക്കാരുടെ നേതാവായി മോദി സർക്കാരിനെതിരെ ഗ്രാമീണരുടെയും കർഷകരുടെയും രോഷം ആളിക്കത്തിക്കാൻ രാഹുൽ ശ്രമം നടത്തുന്നത്.

