- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനാധിപത്യം എന്തെന്ന് മോദിക്ക് പഠിപ്പിച്ച് കൊടുത്ത സുപ്രീംകോടതിക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി; ഏകാധിപത്യം നടത്താനുള്ള ശ്രമങ്ങൾക്കേറ്റ തിരിച്ചടിയെന്ന് കെജ്രിവാൾ; അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ പുനഃസ്ഥാപിച്ച കോടതി നടപടി ബിജെപിക്കേറ്റ കനത്ത തിരിച്ചടി
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ അധികാരത്തിന്റെ ബലത്തിൽ സംസ്ഥാന സർക്കാറുകളെ അട്ടിമറിച്ച് കോൺഗ്രസ് മുക്ത് ഭാരതം കെട്ടിപ്പെടുക്കാന് ഇറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമേറ്റ കനത്ത തിരിച്ചടിയാണ് അരുണാചൽ പ്രദേശിലെ കോൺഗ്രസ് ഭരണം പുനഃസ്ഥാപിച്ച സുപ്രീം കോടതി നടപടി. രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്കേറ്റ തിരിച്ചടി കൂടിയായി ഇത്. കോൺഗ്രസിന് പുതുജീവൻ പകർന്ന സംഭവം നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയായി. അരുണാചലിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയെ അഭിനന്ദിച്ചും മോദിയെ പരിഹസിച്ചും കോൺഗ്രസും ആം ആദ്മിയും രംഗത്തെത്തി. ജനാധിപത്യം എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദമാക്കി കൊടുത്തതിന് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നാണ് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി അരുണാചൽ പ്രദേശിന്റെ കോടതിവിധിയോട് പ്രതികരിച്ചത്. അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആകട്ടെ കോടതിവിധിയെ തുടർന്ന് കനത്ത പരിഹാസമാണ് മോദിക്കെതിരെ ഉയർത്തിയത്. ജനങ്ങളാൽ തെരഞ
ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ അധികാരത്തിന്റെ ബലത്തിൽ സംസ്ഥാന സർക്കാറുകളെ അട്ടിമറിച്ച് കോൺഗ്രസ് മുക്ത് ഭാരതം കെട്ടിപ്പെടുക്കാന് ഇറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമേറ്റ കനത്ത തിരിച്ചടിയാണ് അരുണാചൽ പ്രദേശിലെ കോൺഗ്രസ് ഭരണം പുനഃസ്ഥാപിച്ച സുപ്രീം കോടതി നടപടി. രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്കേറ്റ തിരിച്ചടി കൂടിയായി ഇത്. കോൺഗ്രസിന് പുതുജീവൻ പകർന്ന സംഭവം നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയായി.
അരുണാചലിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയെ അഭിനന്ദിച്ചും മോദിയെ പരിഹസിച്ചും കോൺഗ്രസും ആം ആദ്മിയും രംഗത്തെത്തി. ജനാധിപത്യം എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദമാക്കി കൊടുത്തതിന് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നാണ് കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി അരുണാചൽ പ്രദേശിന്റെ കോടതിവിധിയോട് പ്രതികരിച്ചത്.
അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആകട്ടെ കോടതിവിധിയെ തുടർന്ന് കനത്ത പരിഹാസമാണ് മോദിക്കെതിരെ ഉയർത്തിയത്. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ബഹുമാനിക്കാൻ ഈ കോടതി വിധി മോദിയെ പഠിപ്പിക്കും. ഡൽഹി സർക്കാരിനെ തുടർന്ന് പ്രവർത്തിക്കാൻ അദ്ദേഹം അനുവദിക്കുമെന്ന് കരുതുന്നതായും കെജ്രിവാൾ പറഞ്ഞു. ഭരണഘടനയെയോ, ജനങ്ങളുടെ തെരഞ്ഞെടുപ്പുകളെയോ മോദിക്ക് വിശ്വാസമില്ല. രാജ്യത്ത് ഏകാധിപത്യ ഭരണം നടപ്പാക്കാനേറ്റ ശ്രമങ്ങൾക്കേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അരുണാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ നടപടിയാണ് ഇന്ന് സുപ്രീംകോടതി റദ്ദാക്കിയത്. തുടർന്നാണ് പ്രതിപക്ഷവും ആം ആദ്മിയും അടക്കമുള്ളവർ വിമർശനങ്ങളും പരിഹാസവുമായി എത്തിയത്. നേരത്തെ ഉത്തരാഖണ്ഡിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണവും ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കിയിരുന്നു.
2016 ജനുവരി 26നാണ് നബാം തുകി മുഖ്യമന്ത്രിയായ കോൺഗ്രസ് സർക്കാരിനെ പിരിച്ചുവിട്ട് കേന്ദ്രം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ഈ നടപടിയാണ് സുപ്രീംകോടതി ഇപ്പോൾ റദ്ദ് ചെയ്തതും മുൻ കോൺഗ്രസ് സർക്കാരിനെ പുനഃസ്ഥാപിക്കുകയും ചെയ്തത്. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. സർക്കാരിനെ മറികടന്ന് നിയമസഭാ സമ്മേളനം വിളിച്ച ഗവർണറുടെ നടപടി തെറ്റാണ്. നിലവിലെ സർക്കാർ നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി. ജനാധിപത്യത്തിന്റെ വിജയമെന്നും ചരിത്രപരമായ വിധിയാണിതെന്നുമാണ് അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി നബാം തുകി കോടതിവിധിയെക്കുറിച്ച് പറഞ്ഞു. നബാം തുകിയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രത്തിന്റെ നടപടിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
2015 ഡിസംബർ പതിനാറിന് കോൺഗ്രസ് വിട്ട 21 എംഎൽഎമാരും പതിനൊന്ന് ബിജെപി എംഎൽഎമാരും രണ്ടു സ്വതന്ത്രരും ചേർന്ന് നിയമസഭാ സ്പീക്കർ നബം റെബിയയെ ഇംപീച്ച് ചെയ്തതായി പ്രഖ്യാപിച്ചതോടെയാണ് അരുണാചൽ പ്രദേശിൽ രാഷ്ട്രീയപ്രതിസന്ധി രൂപപ്പെട്ടത്. നിലവിലുള്ള സർക്കാരിനെ ഗവർണർ പിരിച്ചുവിടുകയും ജനുവരി 24ന് ചേരേണ്ട നിയമസഭാ സമ്മേളനം പതിനാറിനു വിളിച്ചു ചേർക്കുകയുമായിരുന്നു. ഇതിനെ എതിർത്തു നിയമസഭാ സ്പീക്കർ നിയമസഭാ മന്ദിരം അടച്ചിട്ടു. തുടർന്നാണ് കമ്യൂണിറ്റി ഹാളിൽ സഭാ സമ്മേളനം ചേരാൻ ഗവർണർ വിമതർക്ക് അനുമതിനൽകിയത്.
തുടർന്നാണ് കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞവരും ബിജെപി, സ്വതന്ത്ര എംഎൽഎമാരും നിയമസഭാ മന്ദിരത്തിനു പുറത്തൊരു കമ്യൂണിറ്റി ഹാളിൽ ചേർന്ന് സ്പീക്കറെ ഇംപീച്ച് ചെയ്തത്. ഡെപ്യൂട്ടി സ്പീക്കർ ടി നോർബു തോംഗ്ഡോക്കും വിമതർക്കൊപ്പമാണ്. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിലാണ് ബദലായി എംഎൽഎമാർ സമ്മേളനം ചേർന്നത്.



