ന്യൂഡൽഹി: കോൺഗ്രസ്സ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു. താനുമായി അടുത്തിടെ സമ്പർക്കം പുലർത്തിയവർ സുരക്ഷിതരായിരിക്കണമെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു.

കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് മുതിർന്ന നേതാവുമായ മന്മോഹൻ സിങ്ങിനെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്.