- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്യവരവ് പരാജയപ്പെട്ടെങ്കിലും രണ്ടാം വരവ് ഗംഭീരമാക്കി: ഭാവി ഇന്ത്യൻ പ്രധാനമന്ത്രിയെ അറിയാം
രാഹുൽ ഗാന്ധിയെ ഭാവി ഇന്ത്യൻ പ്രധാനമന്ത്രി എന്നു വിശേഷിപ്പിച്ചാൽ അത് അധികപ്രസംഗം ആവുമോ? 47-ാം വയസിൽ ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനായെത്തിയ രാഹുൽ ഗാന്ധി ഒരിക്കൽ എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി ആവുകയില്ല എന്നു തീർത്തു പറയാൻ ആർക്ക് സാധിക്കും? അടുത്ത തെരഞ്ഞെടുപ്പിൽ അത് നടന്നില്ലെങ്കിലും അഞ്ചോ പത്തോ വർഷത്തിനു ശേഷം അങ്ങനെ സംഭവിച്ചെന്നു വരാം. ആദ്യ വരവിൽ പരാജയപ്പെട്ട രാഹുൽ രണ്ടാം വരവ് ആഘോഷം ആക്കിയപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിക്ക് എങ്ങും പ്രതീക്ഷ തന്നെയാണ്. ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ കരുത്തായി മാറിയ രാഹുൽ യുവാക്കളെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ വലിയ ഘടകമായി. കോൺഗ്രസിന്റെ ശക്തികൂട്ടാൻ രാജ്യമുടനീളം സഞ്ചരിച്ചു. പതുക്കെ പതുക്കെ കോൺഗ്രസിന്റെ കരുത്തായി മാറി. അപ്പോഴെ പലരും പ്രവചിച്ചു ഭാവിയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ എന്ന്. ഒടുവിൽ അതു സത്യമായി മാറുകയും ചെയ്തു.
രാഹുൽ ഗാന്ധിയെ ഭാവി ഇന്ത്യൻ പ്രധാനമന്ത്രി എന്നു വിശേഷിപ്പിച്ചാൽ അത് അധികപ്രസംഗം ആവുമോ? 47-ാം വയസിൽ ഇന്ത്യയിലെ ഏറ്റവും പഴയ രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനായെത്തിയ രാഹുൽ ഗാന്ധി ഒരിക്കൽ എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി ആവുകയില്ല എന്നു തീർത്തു പറയാൻ ആർക്ക് സാധിക്കും? അടുത്ത തെരഞ്ഞെടുപ്പിൽ അത് നടന്നില്ലെങ്കിലും അഞ്ചോ പത്തോ വർഷത്തിനു ശേഷം അങ്ങനെ സംഭവിച്ചെന്നു വരാം. ആദ്യ വരവിൽ പരാജയപ്പെട്ട രാഹുൽ രണ്ടാം വരവ് ആഘോഷം ആക്കിയപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാർട്ടിക്ക് എങ്ങും പ്രതീക്ഷ തന്നെയാണ്.
ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ കരുത്തായി മാറിയ രാഹുൽ യുവാക്കളെ കോൺഗ്രസിലേക്ക് ആകർഷിക്കാൻ വലിയ ഘടകമായി. കോൺഗ്രസിന്റെ ശക്തികൂട്ടാൻ രാജ്യമുടനീളം സഞ്ചരിച്ചു. പതുക്കെ പതുക്കെ കോൺഗ്രസിന്റെ കരുത്തായി മാറി. അപ്പോഴെ പലരും പ്രവചിച്ചു ഭാവിയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ എന്ന്. ഒടുവിൽ അതു സത്യമായി മാറുകയും ചെയ്തു.