- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തിൽ ഇന്ന് മഴയ്ക്കു സാദ്ധ്യത എന്ന് രാഹുൽ ഗാന്ധിയുടെ പ്രവചനം; കൂടുതലും വാഗ്ദാനപ്പെരുമഴയായിരിക്കുമെന്നും ട്വിറ്റർ പോസ്റ്റ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ പൊതുസമ്മേളനത്തിൽ പദ്ധതി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതിപക്ഷത്തിന്റെ ട്രോളിങ്
ന്യൂഡൽഹി: ഗുജറാത്തിൽ ഇന്ന് ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് രാഹുൽ ഗാന്്ധിയുടെ പ്രവചനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഇന്ന് പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട് ഇതിനു മുന്നോടിയായാണ് രാഹുൽ ഗാന്്ധിയുടെ ട്രോൾ പോസ്റ്റ് . ഗുജറാത്തിൽ വാഗ്ദാനപ്പെരുമഴയ്ക്ക് സാധ്യത എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള രാഹുലിന്റെ ട്വീറ്റ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോൾ സംസ്ഥാനത്തിന് 12,500 കോടി രൂപയുടെ പദ്ധതിപ്രഖ്യാപനം വരുന്നു എന്ന മാധ്യമവാർത്തയും ട്വീറ്റിനോടൊപ്പം രാഹുൽ ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മോദി ഇന്ന് ഗുജറാത്തിലെ ജനങ്ങൾക്കായി മോഹനവാഗ്ദാനങ്ങൾ നല്കുമെന്ന പരിഹാസമാണ് രാഹുലിന്റെ ട്വീറ്റിൽ പ്രതിഫലിക്കുന്നത്. അഹമ്മദാബാദിലാണ് മോദി ഇന്ന് ഏഴ് ലക്ഷത്തോളം വരുന്ന പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യുക. ബിജെപി അധ്യക്ഷൻ അമിത് ഷായും അദ്ദേഹത്തിനൊപ്പമുണ്ടാവും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടില്ല എന്നതുകൊ
ന്യൂഡൽഹി: ഗുജറാത്തിൽ ഇന്ന് ശക്തമായ മഴയ്ക്കു സാദ്ധ്യതയുണ്ടെന്ന് രാഹുൽ ഗാന്്ധിയുടെ പ്രവചനം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ ഇന്ന് പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നുണ്ട് ഇതിനു മുന്നോടിയായാണ് രാഹുൽ ഗാന്്ധിയുടെ ട്രോൾ പോസ്റ്റ് .
ഗുജറാത്തിൽ വാഗ്ദാനപ്പെരുമഴയ്ക്ക് സാധ്യത എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള രാഹുലിന്റെ ട്വീറ്റ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി കാത്തിരിക്കുമ്പോൾ സംസ്ഥാനത്തിന് 12,500 കോടി രൂപയുടെ പദ്ധതിപ്രഖ്യാപനം വരുന്നു എന്ന മാധ്യമവാർത്തയും ട്വീറ്റിനോടൊപ്പം രാഹുൽ ചേർത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മോദി ഇന്ന് ഗുജറാത്തിലെ ജനങ്ങൾക്കായി മോഹനവാഗ്ദാനങ്ങൾ നല്കുമെന്ന പരിഹാസമാണ് രാഹുലിന്റെ ട്വീറ്റിൽ പ്രതിഫലിക്കുന്നത്.
അഹമ്മദാബാദിലാണ് മോദി ഇന്ന് ഏഴ് ലക്ഷത്തോളം വരുന്ന പാർട്ടിപ്രവർത്തകരെ അഭിസംബോധന ചെയ്യുക. ബിജെപി അധ്യക്ഷൻ അമിത് ഷായും അദ്ദേഹത്തിനൊപ്പമുണ്ടാവും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്തതിനാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നിട്ടില്ല എന്നതുകൊണ്ട് തന്നെ മോദി നിരവധി പദ്ധതികൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
मौसम का हाल:
- Office of RG (@OfficeOfRG) October 16, 2017
चुनाव से पहले गुजरात में आज होगी जुमलों की बारिशhttps://t.co/Fwj9UBf1cZ



