- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിന്റെ ഒളിവു ജീവിതം വിജയകരം; ആർക്കും പിടികൊടുക്കാതെ നടന്ന നേതാവ് രണ്ട് ദിവസത്തിനകം മടങ്ങിയെത്തും; ആദ്യ പ്രഖ്യാപനത്തിന് കാതോർത്ത് കോൺഗ്രസ്
ന്യൂഡൽഹി: രാഷ്ട്രീയത്തിൽ ശക്തനാകാൻ വേണ്ടി ബ്രേക്കെടുത്ത് ഒളിവിൽ പോയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഈ ആഴ്‌ച്ചയോടെ തിരികെ ഇന്ത്യയിലെത്തും. പാർട്ടിയിൽ നിന്നും അവധിയെടുത്ത് വിദേശത്ത് പോയ രാഹുലിന് വേണ്ടി തിരച്ചിലുകൾ നടന്നെങ്കിലും എവിടെയാണെന്ന് ആർക്കും കണ്ടെത്താൻ സാധിച്ചില്ല. ആർക്കും പിടികൊടുക്കാതെ രാഹുൽ കാണാമറയത്ത് നിന്നപ്പോ

ന്യൂഡൽഹി: രാഷ്ട്രീയത്തിൽ ശക്തനാകാൻ വേണ്ടി ബ്രേക്കെടുത്ത് ഒളിവിൽ പോയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഈ ആഴ്‌ച്ചയോടെ തിരികെ ഇന്ത്യയിലെത്തും. പാർട്ടിയിൽ നിന്നും അവധിയെടുത്ത് വിദേശത്ത് പോയ രാഹുലിന് വേണ്ടി തിരച്ചിലുകൾ നടന്നെങ്കിലും എവിടെയാണെന്ന് ആർക്കും കണ്ടെത്താൻ സാധിച്ചില്ല. ആർക്കും പിടികൊടുക്കാതെ രാഹുൽ കാണാമറയത്ത് നിന്നപ്പോൾ അദ്ദേഹത്തെ കളിയാക്കി കൊണ്ടും മറ്റും ചിലർ രംഗത്തെത്തിയിരുന്നു. എന്നാൽ, രാഹുൽ കൂടുതൽ കരുത്തനായി തിരിച്ചെത്തുമെന്നാണ് എ കെ ആന്റണി അടക്കമുള്ളവർ പറഞ്ഞത്. രണ്ട് ദിവസങ്ങൾക്കകം രാഹുൽ ഇന്ത്യയിൽ തിരികെ എത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, എ.ഐ.സി.സി. ഇതുസംബന്ധിച്ച സ്ഥിരീകരണം നൽകിയിട്ടില്ല. രാഹുൽ തിരികെ എത്തിയാൽ എന്താകും ആദ്യ പ്രഖ്യാപനമെന്ന് കാതോർത്തിരിക്കയാണ് കോൺഗ്രസ് പാർട്ടി.
വെള്ളിയാഴ്ചയോ ശനിയാഴ്ചയോ രാഹുൽ തിരിച്ചെത്തിയേക്കുമെന്നാണ് ഉയർന്ന പാർട്ടിവൃത്തങ്ങളിൽ നിന്ന് അറിയുന്നത്. ഏപ്രിലിൽ ചേരാൻ നിശ്ചയിച്ച പ്രത്യേക എ.ഐ.സി.സി. സമ്മേളനത്തിന്റെ കാര്യത്തിലും നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പിനുമുമ്പ് പ്രത്യേക എ.ഐ.സി.സി. വിളിച്ച് പാർട്ടി ഭരണഘടന ഭേദഗതി ചെയ്യാൻ തീരുമാനിച്ചിരുന്നു. രാഹുലിനെ പാർട്ടി അധ്യക്ഷനാക്കാനുള്ള വേദിയായി മാറേണ്ടിയിരുന്നതാണ് ഈ സമ്മേളനം. എന്നാൽ, രാഹുൽ വിദേശത്ത് പോയതും, സംഘടനാ തിരഞ്ഞെടുപ്പിന്റെ സമയക്രമവുമാണ് ഇക്കാര്യത്തിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.
അഹമ്മദ് പട്ടേൽ, ജനാർദൻ ദ്വിവേദി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി രാഹുലിന് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇവർക്ക് പാർട്ടിയിലുള്ള പ്രാധാന്യം കുറയ്ക്കണമെന്ന രാഹുലിന്റെ ആവശ്യം സോണിയാഗാന്ധി അംഗീകരിച്ചിരുന്നില്ല.
ഇപ്പോൾ രാഹുലിന്റെ താത്പര്യങ്ങൾ സോണിയ എറെക്കുറെ അംഗീകരിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന പുതിയ പി.സി.സി.അധ്യക്ഷന്മാരുടെ നിയമനത്തിലും രാഹുലിന്റെ താത്പര്യമാണ് അംഗീകരിക്കപ്പെട്ടത്.
പാർലമെന്റിന്റെ നിർണായക ബജറ്റ് സമ്മേളന വേളയിൽ രാഹുൽ പോയത് നേതാക്കളിലും പ്രവർത്തകരിലും ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. രാഹുൽ ചുമതലയിൽനിന്ന് ഒളിച്ചോടി എന്ന് വ്യാഖ്യാനിക്കപ്പെട്ടതായി നേതാക്കൾ പറയുന്നു. ഡൽഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പാർട്ടിയുടെ ഭാവി പരിപാടികൾ ആലോചിക്കുവാനും ഉചിതമായ തീരുമാനങ്ങൾ എടുക്കാനുമാണ് രാഹുൽ അവധിയിൽ പ്രവേശിക്കുന്നത് എന്നായിരുന്നു പാർട്ടി നേരത്തെ വിശദീകരിച്ചത്. എന്നാൽ പാർട്ടിക്കാര്യങ്ങളിൽ സ്വതന്ത്രമായി കൈകടത്താൻ കഴിയാത്തതിലുള്ള നിരാശയാണ് രാഹുലിനെ അവധിയെടുക്കാൻ പ്രേരിപ്പിച്ചതെന്നും വ്യാഖ്യാനങ്ങളുണ്ടായിിരുന്നു.

