- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അർധരാത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള മോദിയുടെ അടവ്; നോട്ട് നിരോധനം കൊണ്ട് വഴിയാധാരമായത് സധാരണക്കാർ മാത്രം; ഒരു പണക്കാരനും തെരുവിൽ ക്യൂ നിന്നിട്ടില്ല: ഗുജറാത്തിലെ സാധാരണക്കാരനെ കയ്യിലെടുക്കാൻ നോട്ടു നിരോധനം ആളിക്കത്തിച്ച് രാഹുൽ ഗാന്ധി
അഹമ്മദാബാദ്: ഗുജറാത്തിൽ നോട്ടു നിരോധനം ആളിക്കത്തിച്ച് സാധാരണക്കാരനെ കയ്യിലെടുക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ടു നിരോധനം സാധാരണക്കാരെ മാത്രമാണ് വെയിലത്ത് നിർ്ത്തിയതെന്ന് ആരോപിച്ച് മോദി വിരുദ്ധ വികാരം ഇളക്കിവിടാനുള്ള ശ്രമമാണ് ഇന്നലെ സാധാരണക്കാരായ ജനങ്ങൾക്ക് മുമ്പിൽ രാഹുൽ ഗാന്ധി കാഴ്‌ച്ച വെച്ചത്. അർധരാത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അടവായിരുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പെട്ടെന്നെടുത്ത തീരുമാനാമിയിരുന്നു നോട്ട് നിരോധനം. സാധാരണക്കാർ മാത്രമാണ് നോട്ട് നിരോധനം കൊണ്ട് വഴിയാധാരമായത്. ഗുജറാത്തിലെ ഏതെങ്കിലും ഒരു വ്യവസായി ഇത്രയും ദിവസങ്ങളിൽ തെരുവിൽ നോട്ടുകൾക്കായി വരി നിന്നത് ആരെങ്കിലും കണ്ടുവോയെന്ന് രാഹുൽഗാന്ധി ചോദിച്ചു. ഒരു പക്ഷെ 500, 1000 രൂപ നോട്ടുകളെ നരേന്ദ്ര മോദിക്ക് ഇഷ്ടമായിരിക്കില്ല. അതുകൊണ്ടാവും മറ്റുള്ളവരെ കൂടി കഴിഞ്ഞ നവംബർ എട്ടുമുതൽ തെരുവിൽ നിർത്തിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസം
അഹമ്മദാബാദ്: ഗുജറാത്തിൽ നോട്ടു നിരോധനം ആളിക്കത്തിച്ച് സാധാരണക്കാരനെ കയ്യിലെടുക്കാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ടു നിരോധനം സാധാരണക്കാരെ മാത്രമാണ് വെയിലത്ത് നിർ്ത്തിയതെന്ന് ആരോപിച്ച് മോദി വിരുദ്ധ വികാരം ഇളക്കിവിടാനുള്ള ശ്രമമാണ് ഇന്നലെ സാധാരണക്കാരായ ജനങ്ങൾക്ക് മുമ്പിൽ രാഹുൽ ഗാന്ധി കാഴ്‌ച്ച വെച്ചത്.
അർധരാത്രി നടപ്പിലാക്കിയ നോട്ട് നിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അടവായിരുന്നെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പെട്ടെന്നെടുത്ത തീരുമാനാമിയിരുന്നു നോട്ട് നിരോധനം. സാധാരണക്കാർ മാത്രമാണ് നോട്ട് നിരോധനം കൊണ്ട് വഴിയാധാരമായത്. ഗുജറാത്തിലെ ഏതെങ്കിലും ഒരു വ്യവസായി ഇത്രയും ദിവസങ്ങളിൽ തെരുവിൽ നോട്ടുകൾക്കായി വരി നിന്നത് ആരെങ്കിലും കണ്ടുവോയെന്ന് രാഹുൽഗാന്ധി ചോദിച്ചു.
ഒരു പക്ഷെ 500, 1000 രൂപ നോട്ടുകളെ നരേന്ദ്ര മോദിക്ക് ഇഷ്ടമായിരിക്കില്ല. അതുകൊണ്ടാവും മറ്റുള്ളവരെ കൂടി കഴിഞ്ഞ നവംബർ എട്ടുമുതൽ തെരുവിൽ നിർത്തിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾ തെരുവിൽ വരി നിൽക്കുമ്പോൾ കള്ളപ്പണക്കാർ പിൻവാതിലൂടെ ബാങ്കിലെത്തി കള്ളപ്പണം വെളുപ്പിക്കുകയായിരുന്നു. നോട്ട് നിരോധനം കൊണ്ട് യാഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണെന്നും രാഹുൽഗാന്ധി പറഞ്ഞു.
മൂന്ന് മാസം കൊണ്ട് ഒരു മാജിക്ക് പോലെയാണ് ജയ്ഷാ തന്റെ കമ്പനിയുടെ ലാഭം അമ്പതിനായിരിത്തിൽ നിന്നു രണ്ട് കോടിയിലേക്കെത്തിച്ചത്. കള്ളപ്പണത്തിലൂടെയല്ലാതെ ഇതെങ്ങനെ സാധിക്കുമെന്നും രാഹുൽഗാന്ധി ചോദിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ജയ്ഷാ വിഷയം പാർലമെന്റിൽ ചർച്ചയാവാതിരിക്കാനാണ് ശൈത്യകാല സമ്മേളനം മാറ്റിവെച്ചതെന്നും രാഹുൽ ആരോപിച്ചു.



